തഫ്സീർ റാസി:Tafseer Al Fakhr Al Razi [Tafseer Al Kabeer] - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, April 25, 2018

തഫ്സീർ റാസി:Tafseer Al Fakhr Al Razi [Tafseer Al Kabeer]

തഫ്സീർ റാസി
DOWNLOAD PDF(219 MB)



‘നാഥാ! എന്റെ പരിമിതമായ ജ്ഞാന മനുസരിച്ച് സത്യം പുറത്ത് കൊണ്ടു വരാന്‍ ഉദ്ദേശിച്ച് മാത്രമാണ് ഞാന്‍ ഗ്രന്ഥ രചന നടത്തിയത്. നാഥാ! സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും എന്റ അറിവ് അനുസരിച്ച് ഞാന്‍ സമര്‍ഥിച്ചു. സത്യമായ ആശയത്തെ അസത്യമായും അസത്യമായ ആശയത്തെ സത്യമായും ഞാന്‍ മനഃപൂര്‍വം സമര്‍ഥിച്ചിട്ടില്ല. അസത്യമായ വല്ലതും ഞാന്‍ സത്യമായി സമര്‍ഥിച്ച് എഴുതിയിട്ടുണ്ടെങ്കില്‍ നീ ഉദ്ദേശിക്കുന്ന ശിക്ഷ കൊണ്ട് റാസിയെ ശിക്ഷിക്കുക. എന്റെ വിവരക്കേട്, അശ്രദ്ധ, മറവി ഇവ കാരണം സത്യത്തെ അസത്യമായി സമര്‍ഥിച്ച് പോയിട്ടുണ്ടെങ്കില്‍ ഈ റാസിയെ ഒരിക്കലും നീ ശിക്ഷിക്കരുതേ. കരുണ ചൊരിയണേ. പൊറുത്ത് തരണേ. നാഥാ നിന്റെ റഹ്മത്ത് മാത്രമാണ് എനിക്ക് അഭയം!’. ഈ പ്രാര്‍ഥന ജീവിതത്തിലെ അവസാനത്തെ വികാര നിര്‍ഭരമായ പ്രാര്‍ഥനയാക്കി മാറ്റിയ മഹാ മനീഷിയായിരുന്നു ഇമാം റാസി (റ).
വിജ്ഞാന മണ്ഡലത്തിലെ മഹാ വിസ്‌ഫോടനമായിരുന്നു ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ). ഇമാം റാസി സ്പര്‍ശിക്കാത്ത വിജ്ഞാന ശാഖ അക്കാലത്തുണ്ടായിരുന്നില്ല. വിജ്ഞാന ലോകത്തെ അതുല്ല്യ പ്രതിഭയായിരുന്നു അദ്ദേഹം. ആറാം നൂറ്റാണ്ടിന്റെ മുജദ്ദിദ് ആയിട്ടാണ് ചരിത്രം വിഷേശിപ്പിച്ചത്. വിജ്ഞാന സമ്പാദ്യവും പ്രചാരണവും അവിടുത്തെ ജീവിതത്തെ ധന്യമാക്കി.
ഹിജ്‌റ 543 റമദാന്‍ 25 നാണ് റാസിയുടെ ജനനം. അല്‍ അല്ലാമാ ഫഖ്‌റുദ്ദീന്‍ റാസി അബൂ അബ്ദുല്ലാഹിബ്‌നു ഹുസൈനുല്‍ ഖുറശിയ്യ് ഇതാണ് റാസിയുടെ പൂര്‍ണ നാമം. ഫഖ്‌റുദ്ദീന്‍ റാസി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ഇറാനിലെ തെഹ്‌റാനില്‍ നിന്ന് അധികം അകലെയല്ലാതെ റയ്യ് എന്ന പട്ടണത്തിലാണ് ജനനം. റാസി എന്നത് റയ്യിന്റെ പേര്‍ഷ്യന്‍ പേരാണ്. അന്ന് പേര്‍ഷ്യയില്‍ പേരു കേട്ട അതിപുരാതന നഗരമാണ് റയ്യ് എന്ന റാസി. ആദ്യമായി പഠനം ആരംഭിച്ചത് സ്വന്തം പിതാവ് ഇമാം ളിയാഉദ്ദീനില്‍ നിന്നാണ്. പിതാവിന്റെ മരണം വരെയും ഗുരുനാഥന്‍ പിതാവ് തന്നെയായിരുന്നു.
ചെറുപ്പകാലത്ത് ഫിഖ്ഹില്‍ പ്രത്യേക താല്‍പര്യമായിരുന്നു. ഖുര്‍ആന്‍, ഹദീസ്, തത്വജ്ഞാനം, തര്‍ക്ക ശാസ്ത്രം, വൈദ്യ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, ഭാഷ, കവിത, സാഹിത്യം, തസവ്വുഫ്, ഭൂമി ശാസ്ത്രം, ഗോള ശാസ്ത്രം, പ്രകൃതി ശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ എല്ലാ വിജ്ഞാന ശാഖയും അദ്ദേഹം സ്വായത്വമാക്കി. അദ്ദേഹത്തിന്റെ കരം സ്പര്‍ശിക്കാത്ത യാതൊരു വിജ്ഞാന ശാഖയും അക്കാലത്തുണ്ടായിരുന്നില്ല. ‘മഫാതീഹുല്‍ ഗൈബ് തഫ്‌സീറുല്‍ കബീര്‍’ എന്ന വിശ്രുത ഗ്രന്ഥമാണ് അദ്ദേഹത്തിന് കൂടുതല്‍ പ്രശസ്തി നേടി കൊടുത്തത്.

No comments:

Post a Comment