അസ്മാഉല്‍ഹുസ്നാ എന്നത് അല്ലാഹുവിന്‍റെ സുന്ദര നാമങ്ങളാണ്. അല്ലാഹുവിനു 99 നാമങ്ങളുണ്ടെന്ന് ഹദീസുകളില്‍ കാണാം.അസ്മാഉല്‍ഹുസ്ന ഉപയോഗിച്ച് പ്രാര്‍ത്ഥിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. يا الله يا الله എന്ന് മാത്രം പറഞ്ഞാല്‍ അതിനുള്ള പ്രതിഫലവും يا الله يا رحمن يا رحيم തുടങ്ങി മുഴുവന്‍ പേരുകളും വിളിച്ചാല്‍ അതിനുള്ള പ്രതിഫലവും ലഭിക്കും. അള്ളാഹുവിന്റെ 99 നാമങ്ങളും അര്‍ത്ഥമറിഞ്ഞു വിളിക്കുന്നതാണ് കൂടുതലുത്തമം.
അസാമാഉല്‍ ഹുസ്ന മുഴുവന്‍ മനഃപാഠമാക്കിയവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു എന്നു ഹദീസില്‍ വന്നിട്ടുണ്ട്. ഓരോ നാമത്തിന്‍റെ അര്‍ത്ഥം അറിയുകയും അത് വിശ്വസിക്കുകയും ചെയ്ത് മനഃപാഠമാക്കിയവനെയാണ് ഇവിടെ ഉദ്ദേശിച്ചത് എന്ന് വ്യക്തമാണല്ലോ. അസ്മാഉല്‍ ഹുസ്നായിലെ ഓരോ നാമങ്ങളും അതിന്‍റെ അര്‍ത്ഥവും സവിശേഷതയും ശ്രേഷ്ടതകളും വിശദീകരിച്ച് മഹാന്മാര്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്(islamonweb.net)
No comments:
Post a Comment