ഖുര്ആന് പാരായണ ശാസ്ത്രത്തില് ആധികാരിക ശബ്ദമാണ് ഇമാം ഇബ്നുല് ജസ്രി(റ). തജ്വീദിലും ഇല്മുല് ഖിറാഅത്തിലും അറിയപ്പെട്ട ധാരാളം പണ്ഡിത പ്രമുഖരുണ്ട്. അവരുടെ ചരിത്രം പരമാവധി ഇമാം ഇബ്നുല് ജസ്രി(റ) തന്റെ ഗായതുന്നിഹായയില് പരാമര്ശിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടുകാരനായ അല്ഹാഫിള് അബൂഉബൈദില് ഖുറാസാനിയാണ് പാരായണ ശാസ്ത്ര ശാഖയില് മഹത്തായ സേവനം നടത്തിയ ശ്രദ്ധേയ പണ്ഡിതന്. ഖുര്ആന് പാരായണ രീതികള് പരമാവധി അദ്ദേഹം ക്രോഡീകരിച്ചിട്ടുണ്ട്. തുടര്ന്ന് അഞ്ചാം നൂറ്റാണ്ടില് അബൂ അംറി നിദ്ദാനി(റ) അല്മുഖന്നഅ് ഫീ റസ്മി മുസ്വ്ഹഫില് അംസ്വാര്, അത്തയ്സീര് തുടങ്ങിയ കൃതികളില് വ്യത്യസ്ത നിവേദനങ്ങളും പാരായണ രൂപങ്ങളും ഉള്ക്കൊള്ളിക്കുകയുണ്ടായി. ധാരാളം ഗ്രന്ഥങ്ങള് ചെറുതും വലുതും പദ്യഗദ്യങ്ങളിലായി അദ്ദേഹത്തിനുണ്ട്.
Tuesday, April 3, 2018
Home
ഖുര്ആന്
ചരിത്രം
ഖുര്ആന് പാരായണശാസ്ത്ര കുലപതി ഇമാം ഇബ്നുല് ജസ്രി(റ) + അൽ ജസരിയ്യ (തജ്‌വീദ് പദ്യം )
ഖുര്ആന് പാരായണശാസ്ത്ര കുലപതി ഇമാം ഇബ്നുല് ജസ്രി(റ) + അൽ ജസരിയ്യ (തജ്‌വീദ് പദ്യം )
Subscribe to:
Post Comments (Atom)

No comments:
Post a Comment