DOWNLOAD PDF
بِسْم الله الرحمن الرحيم☝🏼
ഇസ്ലാമിലെ വിശ്വാസപ്രമാണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അന്ത്യനാൾ കൊണ്ട് വിശ്വസിക്കൽ....
അന്ത്യനാളിന്റെ നിരവധി അടയാളങ്ങൾ അള്ളാഹുവിന്റെ റസൂൽ മുഹമ്മദ് നബി (ﷺ) നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്...
ചെറിയ അടയാളങ്ങൾ ഏതാണ്ട് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വലിയ അടയാളങ്ങൾ വരാനിരിക്കുന്നു. അവയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മഹ്ദി ഇമാമിന്റെ ആഗമനം ...
അള്ളാഹുവിന്റെ പ്രതിനിധി എന്നാണ് ഇമാം മഹ്ദിയെ നബി(ﷺ) തങ്ങൾ പരിചയപ്പെടുത്തിയത് ...
മഹ്ദി ഇമാമിനെ കുറിച്ച് കേൾക്കാത്ത മുസ്ലിങ്ങൾ വളരെ അപൂർവ്വമായിരിക്കും. പക്ഷെ അധികമാളുകൾക്കും ചില പ്രാഥമിക വിവരങ്ങൾക്കപ്പുറം മഹാനായ ആ നേതാവിനെ കുറിച്ച് വിശദമായി ഒന്നും അറിയില്ല ...
ഇമാം മഹ്ദിയെ കുറിച്ചും ആഗമനത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ആധികാരികം എന്നുറപ്പുള്ള ഗ്രന്ഥങ്ങളിൽ നിന്ന് ശേഖരിച്ച വിജ്ഞാന മുത്തുകളാണ് ഇതിൽ നിങ്ങൾക്കായി സമാഹരിച്ചിരിക്കുന്നത്. മഹ്ദി ഇമാമിനെ കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളെല്ലാം മനസ്സിലാക്കാൻ ഒരു അന്വേഷണ ഗവേഷണപഠനമായത് കൊണ്ട് ഇത് ഉപകരിക്കും എന്നാണ് പ്രതീക്ഷ....!!!
അന്ത്യകാലത്തിന്റെ അടയാളങ്ങളിൽ പ്രബലമായതാണ് ഇമാം മഹ്ദി (റ)യുടെ ആഗമനം. മഹ്ദി ഇമാം ഒരു മിഥ്യയല്ലെന്നും ഹദീസുകളിൽ അതിന് ശക്തമായ അടിസ്ഥാനമുണ്ടെന്നും പൂർവ്വസൂരികളായ പണ്ഡിതർ സമർത്ഥിച്ചിട്ടുണ്ട്...
പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഇമാം മഹ്ദി (റ)ന്റെ ആവേശകരവും ത്യാഗോജ്ജലമായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വായനക്കാരന്റെ എല്ലാ സന്ദേഹങ്ങൾക്കും തൃപ്‌തികരമാകുന്ന ഈ കൃതി പ്രാർത്ഥനാ മനസ്സോടെ നിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുന്നു ...
അബ്ദുൽ ഹകീം സഅദി കാരക്കുന്ന് (ലേഖകൻ)
No comments:
Post a Comment