DOWNLOAD PDF
...``റൗള' എന്ന പദത്തിന്റെ അര്‍ത്ഥം ഉദ്യാനം, പൂ ന്തോപ്പ് എന്നൊക്കെയാണ്. `ശരീഫ്' എന്നാല്‍ ഉത്തമം എന്നും അര്‍ത്ഥം. അപ്പോള്‍ റൗളാശരീഫ് എന്നതി ന്റെ അര്‍ത്ഥം `ഉത്തമഉദ്യാനം' എന്നായി. എല്ലാവിധ വിഷമങ്ങളും ഇറക്കിവെച്ച് ഉല്ലസിക്കാനും ആഹ്ലാ ദിക്കാനുമുള്ളതാണ് ഉദ്യാനമെന്നത് ഏവര്‍ക്കും അ റിയാമല്ലോ? അത് തന്നെയാവണമല്ലോ പ്രവാചക പൂന്തോപ്പ് അഥവാ റൗളാശരീഫ്. ആ ഉദ്യാനത്തിലു ള്ളത് സൃഷ്‌ടികളില്‍ ഏറ്റവും ഉത്തമരായത് കൊണ്ട് അവിടം ലോകത്തിലെ ഏറ്റവും ഉത്തമമായി അ വിടെ വന്നണഞ്ഞ് സായൂജ്യമണയുന്നവരും ഉത്തമരാവാന്‍ അത് തന്നെ ധാരാളം..........
........ഇമാം നവവി(റ) പ്രസിദ്ധ ഗ്രന്ഥമായ ഈളാഹില്‍ തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി ഒരു അധ്യായം തന്നെ കുറിച്ചു. അതിന് നല്‍കിയ തലക്കെട്ട് “ഫീ സിയാറത്തി ഖബ്രി മൗലാനാ വ സയ്യിദിനാ റസൂലുല്ലാഹി(സ്വ)’’ എന്നാണ്. ഇമാം നവവി(റ) പറഞ്ഞു: “ഹജ്ജും ഉംറയും കഴിഞ്ഞതിനുശേഷം മക്കയില്‍ നിന്ന് മദീനയിലേക്കെത്തണം. നബിയുടെ വിശുദ്ധ റൗള സിയാറത്തിനാണത്. ഏറ്റവും പുണ്യമായ ആരാധനയാണത്. ബസ്സാര്‍, ദാറുഖുത്നി, ഇബ്നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു, എന്റെ ഖബ്ര്‍ ഒരാള്‍ സിയാറത്ത് ചെയ്താല്‍ എന്റെ ശഫാഅത്ത് അവന് നിര്‍ബന്ധമായി. നബിയുടെ ഖബ്ര്‍ ശരീഫിനടുത്ത് അവന്‍ ചെന്നു നില്‍ക്കണം. റൗളയുടെ ചുമരിന്നഭിമുഖമായി ഖിബ്ലക്ക് പിന്നിട്ടാണ് നില്‍ക്കേണ്ടത്. ഭൗതികമായ മുഴുവന്‍ വിചാരങ്ങളില്‍ നിന്നും മുക്തനായി കണ്ണടച്ച് തിരുനബിയുടെ മഹത്ത്വവും സ്ഥാനവും മനസ്സില്‍ കൊണ്ടുവന്നുള്ള നില്‍പ്പ്. ശേഷം ശബ്ദം ഉയര്‍ത്താതെ സലാം പറയണം. ആരെങ്കിലും സലാം പറഞ്ഞേല്‍പ്പിച്ചതുണ്ടെങ്കില്‍ അതും പറയുക. ശേഷം സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവര്‍ക്ക് സലാം പറയണം. അതിനു ശേഷം നബിയുടെ ഖബ്ര്‍ ശരീഫിന്നരികില്‍ തന്നെയെത്തി തിരുനബിയെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയില്‍ വെച്ച് ഏറ്റവും നല്ലത് ഉതബിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന പ്രാര്‍ത്ഥനയാണ്’’ (ഈളാഹ്/487513).......
No comments:
Post a Comment