നുബാതിയ്യ ഖുത്ബ:ശറഹ്, ഖുതുബ ആശയം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, July 20, 2018

നുബാതിയ്യ ഖുത്ബ:ശറഹ്, ഖുതുബ ആശയം

നബാതിയ്യ ഖുത്ബ ജുമുഅഃ ഖുതുബ  PDF
DOWNLOAD PDF - الخطب النباتية
DOWNLOAD PDF  - شرح-الخطب-النباتية
ഖുതുബ ആശയം PDF തയ്യാറാക്കിയത്  : പി മുഹമ്മദ് ഹനീഫ അൻവരി 
  1. റജബ്
  2. ശഅബാൻഖത്വീബ് ഡയറി
  3. റമദാൻ, പെരുന്നാൾ ഖുതുബ
  4. ശവ്വാൽ :
  5. ദുൽ ഖഹദ് 
നുബാതിയ്യ ഖുത്ബ : ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ ഇബ്നു നുബാതതില്‍ ഫാറഖിയാണ് പ്രസിദ്ധമായ നബാതിയ്യ ഖുത്ബ രചിച്ചത്. സ്ഫുടമായ സാഹിത്യ സമ്പുഷ്ടമായ ഹൃദ്യമായ ഭാഷയില്‍ പ്രസംഗിക്കാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. മഹാനവര്‍കള്‍ ഒരു ഖുത്വുബ എഴുതിയതിനു ശേഷം അത് വെള്ളിയാഴ്ച പാരായണം ചെയ്യുകയും ചെയ്തു. അന്ന് അദ്ദേഹം നബി (സ്വ) സ്വപ്നത്തില്‍ കാണുകയും നബി (സ്വ) അദ്ദേഹത്തെ ചുമ്പിക്കുകയും അദ്ദേഹത്തിന്റ വായില്‍ തുപ്പുകയും ചെയ്തു. ഈ സംഭവം അദ്ദേഹം പറഞ്ഞതായി وفيات الاعيان മറ്റു സീറയുടെ ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. ആ സ്വപ്നത്തില്‍ നബി (സ്വ) തങ്ങള്‍ അദ്ദേഹത്തെ അഭിസംബോധനം ചെയ്തത് يا خطيب الخطباء എന്നാണ്. അദ്ദേഹത്തിന്റെ ഖുത്വുബ സമാഹാരത്തെ കുറിച്ച് ഇബ്നു കസീര്‍ പറയുന്നു. ഇത് പോലോത്ത ഒന്ന് ഉണ്ടായിട്ടുമില്ല. അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ ഉണ്ടാകുകയുമില്ല. സമാനമായ അഭിപ്രായം പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. നബാതി ഖുത്ബയുടെ ശര്‍ഹും തഹ്ഖീഖും തുടങ്ങി അനേകം ഗ്രന്ഥങ്ങളും പ്രസിദ്ധ പണ്ഡിതര്‍ രചിച്ചിട്ടുണ്ട്. ഖുത്വുബയുടെ ആദാബുകളും ഫര്‍ദുകളും ഭാഷാ സൌന്ദര്യവും എല്ലാം ഒത്തിണങ്ങിയ, മഹാനായ പണ്ഡിതന്‍ രചിച്ച, ഖുത്വുബയായത് കൊണ്ടാണ് വെള്ളിയാഴ്ച ഖുത്ബ നിര്‍വഹിക്കാന്‍ സര്‍വ്വ സാധാരണമായി നുബാതിയ്യ ഖുത്ബ ഉപയോഗിക്കപ്പെടുന്നത്(സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി)

7 comments:

  1. വളരെ നന്നായിട്ടുണ്ട്.പ്രവർത്തകർക്ക് നന്ദി.

    ReplyDelete
  2. റബിയുൽ അവ്വൽ മാസത്തെ കുതുബയുടെ പരിഭാഷ ഉണ്ടോ.

    ReplyDelete
    Replies
    1. അത് പരിഭാഷപ്പെടുത്താൻ പറ്റൂലാ സുഹൃത്തേ.... അതി കഠിനമാണ്

      Delete
    2. അതെന്തേ. നബി ജനിച്ച മാസം ആഘോഷങ്ങളെ പറ്റി അല്ലേ പറയുന്നത്. അതിൽ എന്താ ഇത്ര കഠിനം.

      Delete