ദൈവ സ്മരണ അല്ലാഹു തന്നെ കല്‍പ്പിച്ചതാണ്.
അതിലൂടെ സുനിശ്ചിത വിജയം അവന്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
അല്ലാഹു പറയുന്നു: 'സത്യ
വിശ്വാസികളേ.. നിങ്ങള്‍ ഒരു സൈന്യത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും
അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം' (ഖുര്‍ആന്‍, സൂറത്തുല്‍
അന്‍ഫാല്‍ 45).
ദൈവസ്മരണ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. അത്
എളുപ്പമുള്ള ശ്രേഷ്ഠ കാര്യവുമാണ്. മനുഷ്യന്‍ മനസ്സ് കൊണ്ട് ചെയ്യുന്ന ഏറ്റവും
പുണ്യകരമായ പ്രവര്‍ത്തിയാണത്. ദൈവസ്മരണ കൊണ്ട് സ്ഥാനങ്ങള്‍ ഉയരും, നന്മകള്‍ വര്‍ദ്ധിക്കും.
ദൈവസ്മരണയാണ് ബാക്കിയാവുന്ന സല്‍ക്കര്‍മ്മങ്ങള്‍ (അല്‍ ബാഖിയാത്തുല്‍
സ്വാലീഹാത്ത്).
മിഹ്‌റാജ് യാത്രാവേളയില്‍ നബി (സ്വ) ഏഴാം ആകാശത്തില്‍ വെച്ച് ഇബ്രാഹിം നബി (അ)യെ
കണ്ടുമുട്ടി. ഇബ്രാഹിം (അ) വസ്വിയ്യത്ത് ചെയ്തു പറഞ്ഞു: 'താങ്കളുടെ
സമുദായത്തോട് സ്വര്‍ഗത്തിലെ കൃഷി അധികരിപ്പിക്കാന്‍ പറയണം. അതിന്റെ മണ്ണ്
വളക്കൂറുള്ളതാണ്. കൃഷിഭൂമി പ്രവിശാലവുമാണ'
നബി (സ്വ) ചോദിച്ചു: ഏതാണ് ആ കൃഷി ?
ഇബ്രാഹിം നബി (അ) പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ
ബില്ലാഹ് എന്ന ദിക്‌റാണ് അത്'
(ഹദീസ് അഹ്മദ്)
ഇതാണ് ഇബ്രാഹിം നബി (അ)യുടെ ഏറ്റവും പ്രധാന വസ്വിയ്യത്ത്.
No comments:
Post a Comment