ശമാഇലുത്തുര്‍മുദി: അറബിക് , ഇംഗ്ലീഷ്, മലയാളം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, November 23, 2017

ശമാഇലുത്തുര്‍മുദി: അറബിക് , ഇംഗ്ലീഷ്, മലയാളം



DOWNLOAD മലയാളം PDF 
DOWNLOAD ENGLISH PDF
ഇമാം തുര്മുദി () 

 മുഹമ്മദ് ബിന് ഈസാ ബിന് സൂറത്ത് അത്തുര്മുദി എന്ന് ശരിയായ പേര്. അബൂ ഈസാ എന്ന് ഓമനപ്പേര്. ഹിജ്റ 210 ല് ഉസ്ബകിസ്താനിലെ തുര്മുദില് ജനിച്ചു.  ഇമാം ബുഖാരിയായിരുന്നു തുര്മുദിയുടെ ഏറ്റവും പ്രഗല്ഭനായ ഗുരുവര്യന്. ഹദീസ് വിജ്ഞാനത്തിന്റെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന് തുര്മുദിയെ സഹായിച്ചത് അദ്ദേഹമാണ്. നാല്പതാം വയസ്സില് ബുഖാരിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിനു മുമ്പുതന്നെ പക്വതയുള്ള പണ്ഡിതനായി മാറി തുര്മുദി. തന്റെ ജാമിഉത്തുര്മുദിയില് ഇമാം ബുഖാരി റിപ്പോര്ട്ട് ചെയ്ത അനവധി ഹദീസുകള് കാണാവുന്നതാണ്. അതേസമയം, ഒരു ശിഷ്യന് എന്നതിലപ്പുറം ഒരു ഗുരു എന്ന നിലക്കാണ് ബുഖാരി തുര്മുദിയെ കണ്ടത്. കാരണം, തന്റെ പക്കലില്ലാത്ത രണ്ടു ഹദീസുകള് അദ്ദേഹം തുര്മുദിയില്നിന്നാണ്

സ്വീകരിച്ചിരുന്നത്.   ജാമിഉത്തുര്മുദിയാണ് അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കുന്ന അതിപ്രധാനമായ ഗ്രന്ഥം. ആറു സുപ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളില് ഒന്നാണിത്. ആദ്യം മസ്അലകള് സൂചകമായ തലക്കെട്ട്, പിന്നെ, അതു സംബന്ധമായി വന്ന ഒന്നോ അതിലധികമോ ഹദീസുകള്, കര്മശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം, ഹദീസിന്റെ പ്രാമാണിക വിവരണം, നിവേദകരെ സംബന്ധിച്ച വിലയിരുത്തല്, ഹദീസിന്റെ വിത്യസ്ത പരമ്പര എന്നിങ്ങനെയാണ് ഇത് സ്വീകരിച്ചിട്ടുള്ള ക്രമീകരണ ശൈലി. കര്മശാസ്ത്ര പ്രശ്നങ്ങളും ഹദീസുമായി ബന്ധപ്പെട്ട് അവശ്യം അറിഞ്ഞിരിക്കേണ്ട നിദാന ശാസ്ത്ര വിഷയങ്ങളും വളരെ പ്രസ്കതമായിത്തന്നെ ചര്ച്ച ചെയ്യപ്പെടുന്നുണ്ട്.


ജാമിഇനു പുറമെ വേറെയും അനവധി ഗ്രന്ഥങ്ങള് വ്യത്യസ്ത വിഷയങ്ങളിലായി അദ്ദേഹത്തിന്റെതായിട്ടുണ്ട്. ശമാഇലുത്തുര്മുദി, അസ്മാഉ സ്വഹാബ, കിതാബുന് ഫില് ജര്ഹി ത്തഅ്ദീല്, കിതാബുന് ഫി താരീഖ് എന്നിങ്ങനെ പോകുന്നു അതില് സുപ്രധാന ഗ്രന്ഥങ്ങളുടെ പേരുകള്. ഹിജ്റ 279 റജബ് മാസം തുര്മുദില്വെച്ച് മരണപ്പെട്ടു. 70 വയസ്സുണ്ടായിരുന്നു.(ISLAMONWEB.NET)


No comments:

Post a Comment