നന്ദിയാണ് വിശ്വാസിയുടെ അടയാളം അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളോട് സദാ നന്ദിയുള്ളവനായിരിക്കും വിശ്വാസി. ജീവിതവും അതിന്റെ വിഭവങ്ങളും എല്ലാം ഒരുക്കിത്തന്ന സ്രഷ്ടാവിനെ മറന്നുകൊണ്ടുള്ള നിലപാട് അവന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകില്ല. അനുഗ്രഹങ്ങളെ സ്മരിക്കാത്തവന്‍ നന്ദികെട്ടവനാണെന്ന് ഖുര്‍ആന്‍ പറയുന്നത് കാണാം. നാം നന്ദിയുള്ളവരായി ജീവിച്ചാല്‍ അതിന്റെ ഫലം ഇരു ലോകത്തും നമുക്ക് ലഭിക്കും. നാം നന്ദികെട്ടവരാണെങ്കില്‍ കഠിനമായ നരകശിക്ഷ നാം അനുഭവിക്കേണ്ടിവരും. ‘നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ നാം കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കും. നന്ദികേട് കാണിക്കുന്നുവെങ്കില്‍ എന്റെ ശിക്ഷ അതികഠിനമായിരിക്കുമെന്ന് നിങ്ങളുടെ നാഥന്‍ വിളംബരം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രെ.’ (വി.ഖുര്‍ആന്‍. 14:7). സുലൈമാന്‍ നബി (അ) തന്റെ മുമ്പില്‍ ബല്‍ഖീസ് രാജ്ഞിയുടെ സിംഹാസനം സ്ഥിതിചെയ്യുന്നത് കണ്ടപ്പോള്‍ പറഞ്ഞു. ‘ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്കു നല്‍കിയ അനുഗ്രഹത്തില്‍പ്പെട്ടതാകുന്നു ഇത്.’ (വി.ഖുര്‍ആന്‍ 27 : 40).
Thursday, November 16, 2017
പ്രകൃതി ദുരന്തങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment