DOWNLOAD PDF
നിഴലില്ലാത്ത റസൂലുല്ലാന്റെ നിഴലായ സിദ്ധീഖുൽ അക്ബർ
ഒരിക്കല്‍ ഉമര്‍ (റ) അബൂബക്ര്‍ (റ) വിനോട് പിണങ്ങി. അതറിഞ്ഞ പ്രവാചകന്‍ പറഞ്ഞു: എന്റെ കൂട്ടുകാരനെ നിങ്ങള്‍ എനിക്കുവേണ്ടി വിട്ടേക്കുക. കാരണം, അല്ലാഹു എന്നെ സത്യദീനുമായി നിയോഗിച്ചപ്പോള്‍ ആളുകളെല്ലാം ഞാന്‍ കള്ളം പറയുകയാണെന്നു പറഞ്ഞു. എന്നാല്‍, അബൂബക്ര്‍ (റ) പറഞ്ഞു; ഞാന്‍ സത്യമാണ് പറയുന്നതെന്ന്.
ഒരിക്കല്‍ ഉമറിനെയും അബൂബക്‌റിനെയും കുറിച്ച് അലി (റ) വിനോട് ആരോ അഭിപ്രായം ചോദിച്ചു. അലി (റ) പറഞ്ഞു: നിങ്ങള്‍ ചോദിക്കേണ്ട ആളോടു തന്നെയാണ് ചോദിച്ചിരിക്കുന്നത്. അല്ലാഹുവാണെ സത്യം; അവര്‍ രണ്ടു പേരും നമ്മുടെ നേതാക്കള്‍ ആയിരുന്നു. നല്ലവരും നന്നാക്കുന്നവരുമായിരുന്നു. വയര്‍ ഒട്ടിയവരായിട്ടാണ് അവര്‍ ഇരുവരും ഇഹലോകവാസം വെടിഞ്ഞത്.
അലി (റ) പറയുന്നു: എല്ലാ നന്മയില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് പ്രവാചകരാണ്. എന്നാല്‍, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അബൂബക്ര്‍ (റ) വാണ്. മൂന്നാം സ്ഥാനത്ത് ഉമറും. അനന്തരം, അന്ധമായ ഫിത്‌ന ഞങ്ങളെ കുഴപ്പത്തിലാക്കി. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കട്ടെ.
ഉമര്‍ (റ) പറയുന്നു: 'അബൂബക്ര്‍ (റ) ഞങ്ങളുടെ നേതാവാണ്. അദ്ദേഹം ഞങ്ങളുടെ ഒരു നേതാവിനെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചിട്ടുമുണ്ട്.' ബിലാല്‍ (റ) വിന്റെ മോചനമാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഉമയ്യത്തിന്റെ അടിമയായിരുന്ന ബിലാലിനെ വില നല്‍കി മോചിപ്പിച്ചത് അദ്ദേഹമായിരുന്നു.
No comments:
Post a Comment