DOWNLOAD PDF
ഖിളിര്‍ (അ) നെക്കുറിച്ചുള്ള പരാമര്‍ശം വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍കഹ്ഫില്‍ കാണാവുന്നതാണ്. പ്രസ്തുത ആയതുകളുടെ തഫ്സീറുകളിലായി വന്ന അനേകം ഹദീസുകളില്‍നിന്ന് ഇങ്ങനെ സംഗ്രഹിക്കാം, ഒരിക്കല്‍ മൂസാ (അ)മിനോട്, ഏറ്റവും അറിവുള്ളവന്‍ ആരാണെന്ന് ചോദിക്കപ്പെടുകയും താന്‍ തന്നെയാണെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ആ ധാരണ തിരുത്തിക്കൊടുക്കാനായി, അല്ലാഹു സുബ്ഹാനഹുവതആലാ അദ്ദേഹത്തോട് മജ്മഉല്‍ബഹ്റൈന്‍ (രണ്ട് കടലുകള്‍ കൂടിച്ചേരുന്ന ഇടം – അഖബ ഉള്‍ക്കടലിനും സൂയസ് ഉള്‍ക്കടലിനും ഇടയിലുള്ള റാസ് മുഹമ്മദ് എന്ന പ്രദേശത്താണ് ഇത് എന്നാണ് പ്രബലാഭിപ്രായം) എന്നിടത്ത് ചെല്ലാനും ചില അടയാളങ്ങളിലൂടെ അവിടെയുള്ള തന്റെ ഒരു അടിമയെ കാണാനും പറഞ്ഞു. ആ അടിമ ഖിള്ര്‍ (അ) ആയിരുന്നു.
അദ്ദേഹം പ്രവചാകനായിരുന്നു എന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ അദ്ദേഹം പ്രവാചകനായിരുന്നില്ലെന്നും സദാസമയം ആരാധനകളുമായി കൂടുന്ന ഒരു സ്വാലിഹായ മനുഷ്യനായിരുന്നു എന്നുമാണ് ചില പണ്ഡിതര്‍ പറയുന്നത്.
അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടുപോയിട്ടുണ്ടെന്ന് ചില ഹദീസ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.(islamonweb.net)
ഖിളിർ നബിയുടെ പൂർണ്ണമായ പേര്
ReplyDelete