DOWNLOAD PDF
തഖ്ലീദ്:അദബുള്ളവരുടെ സ്വഭാവം അറിവ് കുറഞ്ഞവര് അറിവുകൂടുതലുള്ളവരെ അവലംബിക്കുകയെന്നത് ഒരു സ്വാഭാവിക കാര്യമാണ്. അതിന്റെ പേരാണ് തഖ്ലീദ്. സ്വന്തം അറിവില്ലായ്മയെ സംബന്ധിച്ച് ബോധമുളളവരാണ് ഇതിനു മുതിരുകയുള്ളൂ. അറിവിന്റെ അഗാധതയില് എത്തിപ്പെട്ടവരെ സംബന്ധിച്ച മതിപ്പും ബഹുമാനവുമാണ് നമ്മെ വിനയാന്വിതരായ അനുകര്ത്താക്കളാക്കുന്നത്. പരലോക വിജയത്തിനു അനിവാര്യമായ ഗുണമാണിത്. എന്നാല്, തഖ്ലീദ് വിശ്വാസപരമായ കാര്യങ്ങളിലോ കര്മപരമായ കാര്യങ്ങളിലോ ദൃഢമായ അറിവിന്റെ മാര്ഗമല്ല. അജ്ഞനായ ഒരാള്ക്ക് ദീനിന്റെ കര്മങ്ങള് അനുഷ്ഠിക്കാനും വിധിവിലക്കുകള് മനസ്സിലാക്കാനും തഖ്ലീദിന്റെ മാര്ഗം അവലംബിക്കാം. വിശ്വാസകാര്യങ്ങളില് തഖ്ലീദ് ശരിയാകുന്നതല്ല എന്നാണ് ശൈഖ് ഇബ്റാഹീമുല്ലഖാനി(റ) പറഞ്ഞിരിക്കുന്നത്2. അല്ലാഹുവിനെ സംബന്ധിച്ച് ദൃഢബോധ്യമുണ്ടാകുന്ന വിധം ജ്ഞാനിയാകല് അനിവാര്യമാണ്. മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു തന്നെ അല്ലാഹുവിനെ അറിയാനാണല്ലോ. അതിനാല് ഓരോ വ്യക്തിയും അവന്റെ ശേഷിയനുസരിച്ച് അല്ലാഹുവിനെ അറിയേണ്ടതുണ്ട്
No comments:
Post a Comment