സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങളായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പിതാവ്. 1925ല്‍ രൂപീകരിച്ച കേരളത്തിലെ ഉന്നത മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍.
സയ്യിദ് മുഹമ്മദ് ബാ അലവി രണ്ടു ഭാര്യമാരെ വിവാഹം ചെയ്തിരുന്നു. ആദ്യഭാര്യ ആയിശ മരക്കാരകത്ത് ശരീഫ ചെറിയബീവിയായിരുന്നു. ഈ വിവാഹത്തില്‍ ആദ്യം ജനിച്ച കുട്ടിയായിരുന്നു സയ്യിദ് മുഹമ്മദ് കുഞ്ഞി സീതിക്കോയ തങ്ങള്‍. രണ്ടാമത്തെ പുത്രനായിരുന്നു മുല്ലക്കോയ തങ്ങള്‍ (ജനനം 1840); മൂന്നാമത്തേത് ശരീഫ ആയിശ മുല്ലബീവിയും.