
DOWNLOAD PDF
അനസ്(റ)ല്‍നിന്നു നിവേദനം: നബി(സ) റജബു മാസം സമാഗതമായാല്‍ അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വശഅ്ബാന വബില്ലാഗ്നാ റമളാന്‍ എന്നു പ്രാര്‍ത്ഥിച്ചിരുന്നു.
اَللّهُمَّ بَارِكْ لَنَا فِى رَجَبَ وَ شَعْبَانَ وَ بَلِّغْنَا رَمَضَان
ഇത് നിരവധി പണ്ഡിതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പ്രാര്‍ത്ഥനതയില്‍ നബി(സ) യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതുപോലെ പ്രാര്‍ത്ഥികലാണ് അഭികാമ്യം. ബല്ലിഗ്‌നാ റമളാന്‍ എന്നാണു ഹദീസില്‍ വന്നിട്ടുള്ളത്. ശഹ്‌റുറമളാന്‍ എന്നു വന്നതുകാണുന്നില്ല.
പുണ്യദിനരാത്രികളില്‍ ഇബാദത്തു ചെയ്യാന്‍വേണ്ടി ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കല്‍ സുന്നത്താണെന്നു ഈ ഹദീസ് ഉദ്ധരിച്ചു പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. റമളാനിലേക്ക് ഞങ്ങളെ എത്തിക്കണേ എന്നാണല്ലോ ഈ പാര്‍ത്ഥനയിലെ അവസാനത്തിലുള്ളത്. പ്രസ്തുത പ്രാര്‍ത്ഥനയ്ക്കുശേഷം പലരും പ്രാര്‍ത്തിക്കുന്ന വവഫ്ഫിഖ്‌നാലിസ്സിയാമി… എന്ന വാക്യം ഹദീസില്‍ വന്നതായി കണ്ടിട്ടില്ല.
റജബ് എന്ന പദം മുന്‍സരിഫ് ആയിട്ടും ഗയ്ര്‍ മുന്‍സരിഫ് ആയിട്ടും ഉപയോഗിക്കും. ‘ഫീ റജബിന്‍’ എന്നും ഫീറജബ് എന്നും പ്രാര്‍ത്ഥിക്കാം. ഗയ്ര്‍ മുന്‍സരിഫായി ഉപോയഗിക്കുമ്പോള്‍ അലമ്, അദ്‌ല് എന്നീ രണ്ടു ഇല്ലത്തുകളാണിവിടെയുള്ളത്. അര്‍റജബ് എന്നതില്‍ നിന്നുള്ളതാണ് റജബ്. ഇത് നഹ്വീ ഗ്രന്ഥമായ ഖുള്‌രി (2/107 )സ്വബ്ബാന്‍( 3/176) എന്നിവയിൽ കാണാം
അല്ലാഹുമ്മ ബാരിക്‌ലനാ.. എന്ന പ്രാര്‍ത്ഥന ശഅ്ബാന്‍ മാസത്തില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കിലും ഫീ റജബിന്‍ എന്ന പദം ഉപേക്ഷിക്കേണ്ടതില്ല. ഉപേക്ഷിക്കണമെന്നതിനു രേഖയുമില്ല. അതേ സമയം ഹദീസില്‍ വന്നത് അതേ പടി കൊണ്ടുവരണമെന്നു ഇമാമുകള്‍ പഠിപ്പിച്ചിട്ടുമുണ്ട്.
ചുരുക്കത്തില്‍ പ്രസ്തുത പ്രാര്‍ത്ഥന എപ്പോള്‍ ദുആ ചെയ്യുകയാണങ്കിലും ഹദീസില്‍ വന്ന പദത്തിനോട് പിന്‍പറ്റലാണു അഭികാമ്യം
. ശഅ്ബാന്‍ മാസത്തില്‍ കഴിഞ്ഞ റജബില്‍ ബറകത്ത് നല്‍കണേ എന്നു പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥ ശൂന്യത ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍ റജബില്‍ തുടങ്ങി വച്ചതില്‍ ബറകത്ത് നല്‍കണമേ എന്നോ മറ്റോ അര്‍ത്ഥ കല്‍പ്പനയും നല്‍കാമല്ലോ.
റജബ് ഇരുപത്തി ഏഴാം രാവില്‍ ഭക്ഷണ വിഭവങ്ങളൊരുക്കി വീട്ടുകാരെയും കുട്ടികളെയും സന്തോഷിപ്പിക്കുന്ന പതിവ് പലയിടത്തും ഉണ്ട്. ഇതു നല്ല ആചാരമാണ്.(islamonweb.net)
No comments:
Post a Comment