ഫിത്ർ സകാത്ത് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, May 23, 2020

ഫിത്ർ സകാത്ത്



നബി ചരിത്രങ്ങളുടെ ചരിത്രം

ഒരു മുദ്ദ് എന്നാല്‍ എത്ര കിലോഗ്രാം ആണ്

(മറുപടി നൽകിയത്   അബ്ദുല്‍ മജീദ്‌ ഹുദവി പുതുപ്പറമ്പ് islamonweb.net)

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുദ്ദ്, സ്വാഅ് എന്നിവയൊക്കെ അളവുകളാണ്, തൂക്കങ്ങളല്ല. അത് കൊണ്ട് തന്നെ ഒരു മുദ്ദ് എന്നത് കൃത്യമായി എത്ര കിലോഗ്രാം ആണെന്ന് പറയുക സാധ്യമല്ല. പണ്ട് കാലത്ത് അളക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേകതരം അളവുപാത്രമാണ് അത്. അതില്‍ കൊള്ളാവുന്ന അളവ് അരി എടുത്ത് തൂക്കി നോക്കിയാല്‍ അരിയുടെ ഭാരത്തിനനുസരിച്ച് വ്യത്യാസം വരുന്നതായി കാണാം. ഭാരമുള്ള അരി ആണെങ്കില്‍ (പാലക്കാടന്‍ മട്ടപോലെ) ഒരു മുദ്ദ് ചിലപ്പോള്‍ മുക്കാല്‍ കിലോയോളം വന്നേക്കാം. എന്നാല്‍ ഭാരമില്ലാത്ത അരിയാണെങ്കില്‍ അറുനൂറ്റമ്പത് ഗ്രാം തികയണമെന്നുമില്ല. അഥവാ, ഒരു മുദ്ദ് എത്ര കിലോയാണെന്നത് അരിയുടെ തൂക്കത്തിനെ ആശ്രയിച്ചിരിക്കും എന്നര്‍ത്ഥം. കാരണം ഒന്ന് വ്യാപ്തവും മറ്റൊന്ന് തൂക്കവുമാണെന്നത് തന്നെ. സാധാരണഗതിയില്‍ ഇത് 600 ഗ്രാം മുതല്‍ 750 ഗ്രാം വരെ വ്യത്യാസപ്പെടാറുണ്ട്. നാല് മുദ്ദാണ് ഒരു സ്വാഅ്. അത് കൊണ്ട് തന്നെ, ഒരു സ്വാഅ് എന്നത് 2.600 മുതല്‍ 3 കിലോ വരെ ആവാറുണ്ട്.  സൂക്ഷ്മത പാലിച്ച് ഫിത്റ് സകാതില്‍ മൂന്നുകിലോ വരെ ചിലര്‍ നല്‍കുന്നതും അതുകൊണ്ട് തന്നെ. മുദ്ദ് നബി എന്ന പേരില്‍ ഈ അളവ് പാത്രം ഇന്നും ലഭ്യമാണ്. കൃത്യമായി കൊടുക്കണമെന്നുണ്ടെങ്കില്‍, നല്‍കാന്‍ ഉദ്ദേശിക്കുന്ന അരി അതില്‍ അളന്ന് തൂക്കി നോക്കി കണ്ടെത്തുക തന്നെ വേണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


No comments:

Post a Comment