മൈലാഞ്ചി,ഹെന്ന: കർമശാസ്ത്രം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, June 9, 2019

മൈലാഞ്ചി,ഹെന്ന: കർമശാസ്ത്രം


നബി ചരിത്രങ്ങളുടെ ചരിത്രം
അല്ലാഹു മനുഷ്യനെ ഏറ്റവും ഉത്തമ രൂപത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, അവന്റെ കണ്ണിനും മുടിക്കും നഖത്തിനുമെല്ലാം അനന്യമായ അഴകുണ്ട്. ആ അഴക് നിലനിര്‍ത്താന്‍ വേണ്ടത് ഓരോ വിശ്വാസിയും ചെയ്തിരിക്കണം. നഖം മുറിക്കുകയും മുടി വൃത്തിയായി സൂക്ഷിക്കുകയും നീക്കേണ്ടത് നീക്കുകയും കുളിക്കുകയും സുഗന്ധം ഉപയോഗിക്കുകയും വേണം. ഇതെല്ലാം സുന്നത്തായ കാര്യങ്ങളാണ്. പുത്തന്‍ ഉടയാടകള്‍ അണിയലും അനുവദനീയമായ സൗന്ദര്യ വഴികളും സ്വീകരിക്കലും ഉത്തമമാണ്. എന്നാല്‍, സൗന്ദര്യവത്കരണത്തിനായി നിഷിദ്ധമായ വഴികള്‍ അവലംബിക്കാന്‍ പാടില്ല. നിസ്‌കാരത്തിനും വുളൂഇനും വിഘാതം സൃഷ്ടിക്കും വിധമുള്ള യാതൊരു വിധ ലേപനങ്ങലും പാടില്ല. അത് നിഷിദ്ധമാണ്. നഖത്തില്‍ വെള്ളം ചേരുന്നതിനെ തടയുന്ന ക്യൂട്ടക്‌സ് പോലെയുള്ള സാധനങ്ങള്‍, മുടി ഡൈ ചെയ്യല്‍ തുടങ്ങിയവയും നിഷിദ്ധമാണ്. മുഖത്ത് വെള്ളം ചേരുന്നതിനെ തടയും വിധമുള്ള ഫേഷ്യല്‍ ചെയ്യലും അങ്ങനെ നിസ്‌കരിക്കലും അനുവദനീയമല്ല. 

മൈലാഞ്ചി ഇടല്‍ ചെറിയ പെണ്‍കുട്ടികള്‍ക്കും ഭര്‍തൃമതികളായ സ്ത്രീകള്‍ക്കും വൃദ്ധകള്‍ക്കും സുന്നത്താണ്. എന്നാല്‍, പുരുഷന്മാരും ഇദ്ദ ഇരിക്കുന്ന സ്ത്രീകളും ഇത് വര്‍ജ്ജിക്കേണ്ടതാണ്. ആശിക്കപ്പെടുന്ന പ്രായമെത്തിയ പെണ്‍കുട്ടികളും ഇത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍, രോഗത്തിനോ മറ്റോ ആര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. സുറുമ ഇടലും എണ്ണ ഉപയോഗിക്കലും സുന്നത്താണ്. (ഇര്‍ശാന അയ്യനാരി - ISLAMONWEB.NET)

No comments:

Post a Comment