Total 251 MB
ഇമാം ഖുർതുബി (റ)
(അബു അബ്ദില്ല മുഹമ്മദ് ബ്നു അഹ്മദ്)
പ്രമുഖ ഖുർആൻ വ്യാഖ്യതാവ്, മാലികി കർമ ശാസ്ത്ര പണ്ഡിതൻ, 'അൽ ജാമിഉ ലി അഹകമിൽ ഖുർആൻ' എന്ന തഫ്സീറിന്റെ രചയിതാവ്, ഹി. 671 ൽ മരണപ്പെട്ടു. 'ശറഹു അസ്മായില്ലാഹിൽ ഹുസ്നാ', ' കിതാബു തദ്കിര ബീ ഉമൂറിൽ ആഖിറ' തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
തഫ്‌സീറു ജാമിഇൽ ബയാൻ ഖുർആൻ വ്യാഖ്യാനങ്ങളിൽ അതിശയകരമായ രചനയാണ്.
ജ്ഞാനസാഗരമായ ഇമാം ഖുർത്വുബിയുടെ പ്രസിദ്ധ രചന. അവതരണ പാശ്ചാത്തലം, പാരായണ രീതികൾ, പദാന്ത്യ സ്വരഭേദങ്ങൾ, അപരിചിതമായ പദ വിശദീകരിണം എന്നിവയെല്ലാം തഫ്‌സീറുൽ ഖുർത്വുബിയുടെ പ്രത്യേകതകളാണ്. ഭാഷാ നിയമങ്ങൾ വിശദീകരിക്കാൻ അറബിക്കവിതകൾ ധാരാളമായി ഉദ്ധരിക്കുന്നു. മുഅ്തസില, ഖദ്‌രിയ്യ, റാഫിളിയ്യ എന്നിവർക്ക് ഉചിതമായ മറുപടി നൽകുന്ന രചനാരീതി പണ്ഡിത ലോകത്ത് പ്രശംസിക്കപ്പെട്ടു. ഫിഖ്ഹീ വീക്ഷണങ്ങൾ കൂടുതലായി വിശദീകരിക്കുന്നത് ഖുർത്വുബിയുടെ മേന്മയായി കരുതപ്പെടുന്നു. മുൻഗാമികളുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിൽ ഇമാം ഖുർത്വുബി ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment