ഇമാം അശ്അരി (റ) ഇമാം മാതുരീദി (റ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, March 23, 2019

ഇമാം അശ്അരി (റ) ഇമാം മാതുരീദി (റ)


നബി ചരിത്രങ്ങളുടെ ചരിത്രം

ഇസ്‌ലാമിക ലോകത്ത് നിരവധി ചിന്താപ്രസ്ഥാനങ്ങള്‍ കടന്നുവരികയും ആശയ പ്രചരണ രംഗത്ത് തീവ്രതയോടെ ഇടപെടലുകള്‍ നടത്തുകയും വാദപ്രതിവാദങ്ങളും ഗ്രന്ഥ രചനകളും സജീവമായി നടക്കുകയും ചെയ്ത കാലമാണ് ഹിജ്‌റ രണ്ട് ,മൂന്ന് നൂറ്റാണ്ടുകള്‍. മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന്റെ കാലത്ത് തുടക്കം കുറിക്കപ്പെട്ട അഭിപ്രായാന്തരങ്ങള്‍ അതിന്റെ തീക്ഷ്ണതയിലെത്തിയ കാലമായിരുന്നു അത്. ദീനീ ആശയങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കുകയും പ്രമാണങ്ങളെക്കാള്‍ ബുദ്ധിക്ക് സ്ഥാനം നല്‍കുകയും ചെയ്യുന്ന വലിയൊരു പ്രതിസന്ധിയിലൂടെയാണ് ഇക്കാലത്ത് മുസ്‌ലിം ലോകം കടന്നുപോയത്.ഖവാരിജ്,ശീഈ,മുഅ്തസില,ജഹ്മിയ്യ,മുര്‍ജിഅ തുടങ്ങിയ നിരവധി അവാന്തര വിഭാഗങ്ങള്‍ ഈ കാലത്ത് സജീവമായി രംഗത്തുണ്ടായിരുന്നു.ഇവിടെയാണ് പ്രവാചകീയ പാരമ്പര്യത്തിന്റെ തനത് രൂപമുയര്‍ത്തിപ്പിടിക്കാനും വ്യതിചലനത്തിന്റെ വഴികളെ സമൂഹ സമക്ഷം ബോധ്യപ്പെടുത്താനും സങ്കീര്‍ണ്ണതകളില്‍ പെട്ടുഴലുന്ന മുസ്‌ലിം ലോകത്തെ സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കാനും കാലമേല്‍പ്പിച്ച ദൗത്യമേറ്റെടുത്തുകൊണ്ട് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ രംഗപ്രവേശം ചെയ്യുന്നത്. ഇവര്‍ അഖ്‌ലിനും നഖ്‌ലിനും പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ ചിന്താസരണികള്‍ രൂപപ്പെടുത്തിയെടുത്തു.

കര്‍മ്മശാസ്ത്ര രംഗത്ത് നിരവധി മദ്ഹബുകള്‍ രൂപപ്പെട്ടത് പോലെത്തന്നെ വിശ്വാസ രംഗത്ത് ഇമാം അബുല്‍ ഹസനുല്‍ അശ്അരി(റ) വിന്റെ അശ്അരി മദ്ഹബും ഇമാം അബൂ മന്‍സ്വൂര്‍ അല്‍ മാതുരീദി(റ)വിന്റെ മാതൂരീദീ സരണിയും ഉയര്‍ന്നുവരികയും മുസ്‌ലിം ലോകത്ത് പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. തീവ്രതയോടെ പരസ്പരം ഏറ്റുമുട്ടിയിരുന്ന ബിദഈ കക്ഷികള്‍ സൃഷ്ടിച്ചെടുത്ത പ്രതിസന്ധിക്ക് മുസ്‌ലിംകള്‍ക്കിടയില്‍ പരിഹാരമുണ്ടായത് ഇവരുടെ രണ്ടുപേരുടെയും അതി ശക്തമായ ഇടപെടലോടെയാണ്. ഭൗതിക കേന്ദ്രീകൃത വാദങ്ങളുടെ ആശയങ്ങളുടെ സ്വാധീനം വഴിയുണ്ടായ ബിദ്അത്തിന്റെ വിഷബീജത്തിന്റെ വ്യാപനത്തിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ജിഹ്വയും തൂലികയും പടവാളാക്കി ഇവര്‍ രംഗത്ത് വന്നില്ലായിരുന്നെങ്കില്‍ മുസ്‌ലിം ലോകത്തിന്റെ വിശ്വാസ രംഗത്തെ വര്‍ത്തമാനങ്ങള്‍ എഴുതപ്പെടുക മറ്റൊരു രൂപത്തിലാകുമായിരുന്നു. ഈ രംഗത്ത് പ്രവാചകീയ പാരമ്പര്യത്തിന്റെ കാത്തുവെപ്പിന് നാം കടപ്പെട്ടിരിക്കുന്നത് ഈ രണ്ട് ഇമാമുമാരോടും ഇവരുടെ പാത പിന്തുടര്‍ന്ന് അഹ്‌ലുസ്സുന്നയുടെ വഴിയെ ശക്തിപ്പെടുത്തിയ പിന്‍ഗാമികളോടുമാണ്. അശ്അരീ/മാതുരീദീ സരണികളിലെ ഇമാമുമാര്‍ തങ്ങളുടെ ആശയ സംസ്ഥാനപനത്തിന് ഗ്രന്ഥ രചനകള്‍ നടത്തിയത് പോലെത്തന്നെ തങ്ങളുടെ ജിഹ്വയും ആശയ പ്രചരണോപാധിയായി സ്വീകരിച്ചിരുന്നു
പലപ്പോഴും ഗ്രന്ഥങ്ങളെക്കാള്‍ വിശാലമായ രീതിയില്‍ അത് സ്വാധീനം ചെലുത്തുകയുമുണ്ടായി.(എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍ - islamorbit.com)

No comments:

Post a Comment