പ്രാര്‍ത്ഥന എന്നത് മുഅ്മിനിന്റെ ആയുധമാണ് (ഫൈളുല്‍ ഖദീര്‍/4258). അത് കൊണ്ട് തന്നെ ഈ ആയുധത്തെ നമുക്ക് ഏതു സമയത്തും പ്രയോജനപ്പെടുത്താം. അല്ലാഹു ആദരിച്ച മാസമായ റമളാനിലെ ദുആക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ്. നമുക്ക് എന്ത് പ്രശ്നം നേരിടുമ്പോഴും മറ്റുള്ളവരെ ദുആ കൊണ്ട് ഏല്‍പിക്കുക മാത്രം ചെയ്യാതെ നാം തന്നെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം. കരഞ്ഞു കലങ്ങിയ കണ്ണുകളോടെയും വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെയും നാഥനോട് ചോദിച്ചാല്‍ അവന്‍ കേള്‍ക്കാതിരിക്കില്ല.
പ്രാര്‍ത്ഥന നടത്തുന്നവരോട് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമാണ്. പക്ഷി മൃഗാദികള്‍ വരെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു പറഞ്ഞു: ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല ജീവികളും അല്ലാഹുവിന് സാഷ്ടാംഗ പ്രണാമം നടത്തുന്നു (16/49).
സര്‍വ ജീവിജാലങ്ങളുടെയും ദുആയും തസ്ബീഹുമാണ് ഇവിടെ ഉദ്ദേശ്യം എന്ന് മഹാന്മാര്‍ പഠിപ്പിക്കുന്നു. ഹയാതുല്‍ ഹയവാന്‍, തുഹ്ഫതുല്‍ മര്‍ളിയ്യ, നുത്ഖുല്‍ മഫ്ഹൂം എന്നീ കിതാബുകളില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രാര്‍ത്ഥനകള്‍ വിവരിച്ചുകാണാം. ഈ ലോകത്തെ മുഴുവന്‍ സംവിധാനങ്ങളും അല്ലാഹു നമുക്ക് വേണ്ടി പടച്ചതായതിനാല്‍ അവനോട് യാചിക്കാന്‍ നാം ഏറെ കടപ്പെട്ടവരാണ്(sunnivoice.net)
No comments:
Post a Comment