അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു വിശ്വാസിയെ സ്നേഹിക്കുന്നത് വിശ്വാസ പൂര്‍ണതയുടെ പ്രധാന ഘടകമാണ്. ഖാളി ഇയാള്(റ) പറഞ്ഞു: “സ്നേഹം എന്നത് ഒരു വസ്തുവിലേക്കുള്ള മനസ്സിന്റെ സാമീപ്യമാണ്. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം അല്ലാഹു ആണെന്ന വിശ്വാസം ദൃഢമായ ഒരാള്‍ അനുവദനീയമായ എന്തിനെ സ്നേഹിച്ചാലും അത് അല്ലാഹുവിനു വേണ്ടിയുള്ളതാകും.’
ഈ അര്‍ത്ഥത്തില്‍ വിശ്വാസി സ്നേഹം പ്രകടിപ്പിക്കേണ്ടത് അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരോടാണ്. വിശ്വാസികള്‍ പരസ്പരം മഹബ്ബത്തിന്റെ നൂല് കൊണ്ട് കോര്‍ത്തിണക്കിയ മുത്ത് മണികളായിരിക്കണം. റസൂല്‍(സ്വ) അത് നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.
അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴു വിഭാഗങ്ങളെ പരിചയപ്പെടുത്തിയ ഹദീസില്‍ പരാമര്‍ശിച്ച ഒരു വിഭാഗം, അല്ലാഹുവിന്റെ മാര്‍ഗത്തിലായി സ്നേഹിച്ച് അതിനുവേണ്ടി ഒരുമിക്കുകയും അതിന്റെ പേരില്‍ വിട്ടുപിരിയുകയും ചെയ്ത രണ്ടു വ്യക്തികളാണ് (ബുഖാരി, മുസ്‌ലിം).
ഇമാം അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ്: ആരെങ്കിലും അല്ലാഹുവിനു വേണ്ടി ഇഷ്ടം വെച്ചു. അല്ലാഹുവിനു വേണ്ടി കോപിച്ചു. അല്ലാഹുവിനു വേണ്ടി നല്‍കി. അല്ലാഹുവിനു വേണ്ടി തടഞ്ഞു. എങ്കിലവന്റെ വിശ്വാസം പൂര്‍ണമായി.
ഇബ്നുമുആദ്(റ) പറയുന്നു: എന്തെങ്കിലും ഗുണം ലഭിക്കുമ്പോള്‍ മാത്രം വര്‍ധിക്കാതിരിക്കുകയും വല്ല വിഷമവും അനുഭവപ്പെടുമ്പോള്‍ കുറയാതിരിക്കുകയും ചെയ്യുക എന്നതാണ് നിഷ്കപട സ്നേഹത്തിന്റെ ലക്ഷണം.
ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ്വ) വിവരിക്കുന്ന ഒരു സംഭവം കാണാം: ഒരാള്‍ തന്റെ കൂട്ടുകാരനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. അല്ലാഹു അയാളിലേക്ക് ഒരു മാലാഖയെ പറഞ്ഞയച്ചു. മലക്ക് ചോദിച്ചു: എവിടെ പോകുന്നു? “എന്റെ കൂട്ടുകാരനെ കാണാന്‍’അയാള്‍ പ്രതിവചിച്ചു.
അയാളില്‍ നിന്ന് വല്ല ഗുണവും നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ? മലക്ക് വീണ്ടും ചോദിച്ചു.
“ഒന്നുമില്ല, ഞാന്‍ അയാളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്നേഹിക്കുന്നു എന്നു മാത്രം.’
അപ്പോള്‍ മലക്ക് പറഞ്ഞു: “എങ്കില്‍ നിങ്ങള്‍ കൂട്ടുകാരനെ സ്നേഹിക്കുന്നതു പോലെ അല്ലാഹു നിങ്ങളെയും സ്നേഹിക്കുന്നു എന്നു പറയാന്‍ നിയുക്തനായ ദൂതനാണു ഞാന്‍.’
ഒരു വിശ്വാസിയെ നാം സ്നേഹിച്ചാല്‍ അതയാളോട് തുറന്നു പറയണമെന്നാണു തിരുനബി(സ്വ) പഠിപ്പിച്ചത്. “ഞാന്‍ നിങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്നേഹിക്കുന്നു’ എന്നു പറയണം എന്ന് ഹദീസില്‍ കാണാം. നിശ്ചയം, അത് സ്നേഹത്തെ ഊട്ടിയുറപ്പിക്കുന്നതും സമൂഹത്തില്‍ എ്യെം സാധ്യമാക്കുന്നതുമത്രെ.(sunnivoice.net)
No comments:
Post a Comment