ഇൽമിൻ പ്രഭയായി ഇമാമീങ്ങൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, December 21, 2018

ഇൽമിൻ പ്രഭയായി ഇമാമീങ്ങൾ


ഇൽമിൻ പ്രഭയായി ഇമാമീങ്ങൾ
അതി ബൃഹത്തായ ഒരു വിജ്ഞാനശാഖയാണ് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം. വ്യക്തിപരവും, സാമൂഹികപരവുമായ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഈ വിജ്ഞാനശാഖയുടെ അഭാവത്തില്‍ നാം ചെയ്യുന്ന സുകൃതങ്ങളും ഇടപാടുകളും സ്വീകാര്യമാവുകയില്ല.വിശദമായ തെളിവുകളില്‍ നിന്ന് ഇജ്ത്തിഹാദ് (ഗവേഷണം)മുഖേന സമ്പാദിക്കുന്നതും കര്‍മ്മപരമായ കാര്യങ്ങളുടെ മതവിധികള്‍ വ്യക്തമാക്കുന്നതുമായ വിജ്ഞാനശാഖക്കാണ് ഫിഖ്ഹ് (കര്‍മ്മശാസ്ത്രം) എന്ന് പറയുന്നത്. തെളിവുകള്‍ എന്നതിന്റെ വിവക്ഷ ഖുര്‍ആനും സുന്നത്താണ്.

മദ്ഹബ് എന്ന വാക്കിന് അഭിപ്രായഗതി പദ്ധതി എന്നിങ്ങനെ അര്‍ത്ഥങ്ങളുമുണ്ട്. അതിനെ ഒരാളോട് ചേര്‍ത്തിപ്പറഞ്ഞാല്‍ അയാളുടെ അഭിപ്രായമെന്തായി. ഉദാഹരണമായി ഇമാം ശാഫി (റ)യുടെ മദ്ഹബെന്നാല്‍ ആ മഹാന്റെ അഭിപ്രായമെന്തായി. ഒരു മുജ്തഹിദ് ഖുര്‍ആനിലും ഹദീസിലും ഇജ്തിഹാദ് ചെയ്ത് ഉന്നയിക്കുന്ന അഭിപ്രായമാണ് ഇവിടെ മദ്ഹബ് കൊണ്ട് വിവക്ഷിക്കുന്നത്. സഹാബാക്കള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ എന്നിവരുടെ കാലങ്ങളില്‍ അനേകം മദ്ഹബുകള്‍ ഉണ്ടായിരുന്നു. അവകളെല്ലാം സത്യസന്ധമായ മദ്ഹബുകള്‍ തന്നെയായിരുന്നു കാലാന്തരത്തില്‍ അവയുടെ അനുയായികള്‍ ചുരുങ്ങിവരികയും അവസാനം നാമമാത്രമായി ചുരുങ്ങിപ്പോവുകയുമാണ് ചെയ്തത്. എന്നാല്‍ റബ്ബിന്റെ അനുഗ്രഹത്താല്‍ കര്‍മ്മശാസ്ത്ര രംഗത്ത് നാല് മദ്ഹബുകള്‍ അവശേഷിച്ചു. എക്കാലത്തും നിസ്വാര്‍ത്ഥരായ ധാരാളം അനുയായികള്‍ അവര്‍ക്കുണ്ടായി എന്നതാണ് അതിന് കാരണം, ഹനഫി, ഹമ്പലി, ശാഫി, മാലിക്കി എന്നീ മദ്ഹബുകളാണ് പ്രസ്തുത നാലെണ്ണം: ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍  നിന്നും മതനിയമം ഗവേഷണം ചെയ്ത് പുറത്തെടുക്കാന്‍ കഴിവില്ലാത്തവര്‍ മതവിധികളില്‍ മുജ്തഹിദുകളെ തഖ്‌ലീദ് ചെയ്യുകയല്ലാതെ നിര്‍വാഹമില്ല. ലോക പ്രശസ്ത ഹദീസ് പണ്ഡിതരായ ബുഖാരി(റ), മുസ്‌ലിം(റ) അബുദാവൂദ് (റ), തിര്‍മുദി(റ), നസാഈ(റ) ഇബ്‌നുമാജ(റ) തുടങ്ങിയവരൊക്കെ മദ്ഹബ് അംഗീകരിച്ചവരായിരുന്നു. അംഗീകരിക്കപ്പെടുന്ന ഒരൊറ്റ മുഹദിസും കഴിഞ്ഞ കാലങ്ങളില്‍ മദ്ഹബിനെ നിഷേധിച്ചതായി കാണാന്‍ സാധിക്കില്ല. ഇതില്‍ നിന്ന് തന്നെ മദ്ഹബ് സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ബോധ്യമാവുന്നു.


No comments:

Post a Comment