യഅ്ഖൂബ് നബി (അ) ഫലസ്ത്വീനിലെ കന്‍ആന്‍ ദേശത്ത് ഭൂജാതനായി. ഇസ്ഹാഖ്(അ)ന്‍റെ പുത്രനായ അദ്ദേഹത്തിന് പിതാവിന്‍റെ ജ്ഞാനത്തിനാലും പ്രവാചകത്വത്തിനാലുമുള്ള പാരമ്പര്യം ലഭിച്ചിരുന്നു. അദ്ദേഹം ഇസ്റാഈല്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. തന്‍റെ സന്താന പരമ്പരയില്‍ പിന്നീട് പ്രവാചകډാര്‍ തുടരെ തുടരെ ആഗതരായി. ഖുര്‍ആന്‍ പറയുന്നു: അദ്ദേഹത്തിന് ഇസ്ഹാഖിനെയും പുറമെ യഅ്ഖൂബിനെയും കനിഞ്ഞേകുകയും അവരെയൊക്കെ സദ്വൃത്തരാക്കുകയും നമ്മുടെ ശാസനാനുസൃതം ലോകരെ നേര്‍വഴി കാട്ടുന്ന സാരഥികളാക്കുകയും ചെയ്തു. (അമ്പിയാഅ് 72) അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: റസൂല്‍ അരുളി: ബഹുമാന്യന്‍റെ മകന്‍ ബഹുമാന്യന്‍റെമകന്‍, ബഹുമാന്യന്‍റെ മകന്‍ ബഹുമാന്യന്‍. ഇബ്റാഹീമിന്‍റെ മകന്‍ ഇസ്ഹാഖിന്‍റെ മകന്‍ യഅ്ഖൂബിന്‍റെ മകന്‍ യൂസുഫ് എന്നിവരാണവര്‍. (അഹ്മദ് 4/101)
No comments:
Post a Comment