മുത്ത് നബി (സ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, November 10, 2018

മുത്ത് നബി (സ)


നബി ചരിത്രങ്ങളുടെ ചരിത്രം
അത്ഭുത ജന്മം [DOWNLOAD PDF]
മർഹബ പഠിപ്പിച്ചവർക്ക് മർഹബാ
***********************
روى البخاري في الأدب عن علي رضي الله تعالى عنه قال: استأذن عمّار على النبي صلى الله عليه وسلم فعرف صوته، فقال: «مرحبا بالطّيّب المطيّب» [ (٢) ] .
وروى فيه أيضاً عن عائشة رضي الله تعالى عنها قالت: أقبلت فاطمة رضي الله تعالى عنها تمشي- مشيتها مشية رسول الله صلى الله عليه وسلم- فقال: «مرحبا» ، ثم أجلسها عن يمينه، أو عن شماله 
 (سبل الهدى والرشاد في سيرة خير العباد- ج-٧ - ص- ١٣١) 
*************************
ഇമാം ബുഖാരി (റ) അദബുൽ മുഫ്റദിൽ അലിയ്യ് (റ) തങ്ങളെത്തൊട്ട് നിവേദനം ചെയ്യുന്നു : മഹാനവർകൾ പറഞ്ഞു : ഒരിക്കൽ അമ്മാറുബ്നു യാസിർ (റ) തിരുനബി ﷺ തങ്ങൾക്കരിലേക്ക് പ്രവേശിക്കാൻ സമ്മതം ചോദിച്ചു, ശബ്ദം കേട്ട് മഹാനവർകളെ തിരിച്ചറിഞ്ഞ തിരുനബി ﷺ  പറഞ്ഞു :
‎ "مَرْحَبًا بِالطَّيِّبِ الْمُطَيَّبْ" 
(“ത്വയ്യിബുൽ മുത്വയ്യബിന് സ്വാഗതമംഗളം”) 
 അദബുൽ മുഫ്റദിൽ തന്നെ ഇമാം ബുഖാരി (റ) ആയിശ ബീവി (റ) യെ തൊട്ട് നിവേദനം ചെയ്യുന്നു : മഹതി പറഞ്ഞു : ഒരിക്കൽ ഫാത്വിമ ബീവി (റ) നടന്നു കൊണ്ട് വന്നു 
-മഹതിയുടെ നടത്തം അവരുടെ ഉപ്പയായ റസൂലുല്ലാഹി ﷺ തങ്ങളുടെ അതേ നടത്തമായിരുന്നു- 
പൊന്നുമോൾ കടന്ന് വരുന്നത് കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു : مرحبا “മർഹബാ” (പൊന്നുമോൾക്ക് സ്വാഗതമംഗളം) 
പിന്നീട് പൊന്നുമോളെ അവിടുത്തെ വലതുഭാഗത്തോ ഇടതുഭാഗത്തോ ഇരുത്തി. 
 **************************** 
 *മർഹബ പറഞ്ഞ് സ്വീകരിക്കൽ തിരുദൂതരുടെ ചര്യയിൽ പെട്ടതാണ്. 
*ഇസ്ലാമിന്റെ പേരിൽ കഠിന പീഢനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നപ്പോഴും സ്വന്തം മാതാവിനെ ചുട്ടു പഴുപ്പിച്ച ഇരുമ്പുദണ്ഡ് കൊണ്ട് ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ കുത്തി മലർത്തിയപ്പോഴും പിതാവിനെ കൊല്ലാകൊല ചെയ്തപ്പോഴും അചഞ്ചലമായ വിശ്വാസത്തിൽ അടിയുറച്ച് നിന്നയാളാണ് അമ്മാർ (റ). മഹാനവർകളെ തിരുനബിﷺ ‘ത്വയ്യിബുൽ മുത്വയ്യബ്’ (സംശുദ്ധരിൽ സംശുദ്ധൻ) എന്ന പേര് നൽകി ആദരിക്കുകയും മർഹബ പറഞ്ഞ് സ്വീകരിക്കുകയും ചെയ്തു.
 *തിരുനബി ﷺ ജീവന് തുല്ല്യം സ്നേഹിച്ചതാണ് അവിടുത്തെ പൊന്നുമോൾ ഫാത്വിമ ബീവിയെ (റ) മഹതിക്കും അവിടുന്ന് മർഹബയോതി. 
*നമുക്കേറ്റവും സ്നേഹമുള്ളവർ കടന്ന് വരുമ്പോൾ മർഹബയോതാൻ ഇതിൽ നിന്ന് മാതൃക കിട്ടുന്നുണ്ട്. അതിനാൽ സന്തോഷസമൃദ്ധിയുടെ നിലക്കാത്ത വർഷമായി വീണ്ടും വന്നെത്തിയെ പൊന്നാരറബീഇനെ നമുക്ക് മർഹബ ഗീതങ്ങൾ കൊണ്ട് മുഖരിതമാക്കാം. 
مرحبا يا نور عين مرحبا جدّ الحسين 
مرحبا أهلا وسهلا مرحبا يا خير داع  
അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി

No comments:

Post a Comment