ശവ്വാലിലെ ആറ് നോമ്പ് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, May 24, 2020

ശവ്വാലിലെ ആറ് നോമ്പ്



നബി ചരിത്രങ്ങളുടെ ചരിത്രം


നോമ്പു റമദാനിനോട് കൂടി അവസാനിക്കുന്നില്ല. സുന്നത്ത് നോമ്പുകള്‍ പതിവാക്കല്‍ അല്ലാഹുവിലേക്ക് അടുക്കാന്‍ ഏറ്റവും ഉത്തമമാണ്. ഫര്‍ള് ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മങ്ങളാണ്. ഫര്‍ളുകളില്‍ ഒരിക്കലും വിട്ടുവീഴ്ച ഇല്ല. 
എന്നാല്‍, അതുകൊണ്ട് മാത്രം അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയില്ല. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം: അല്ലാഹു പറയുന്നതായി നബി (സ) പറഞ്ഞു: ‘എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു’ ഫര്‍ള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്റെ അടിമ എന്നിലേക്ക് അടുത്താല്‍ അവനെ ഞാന്‍ സ്‌നേഹിക്കും, അവനെ ഞാന്‍ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും, അവന്‍ കാണുന്ന കണ്ണ് ഞാനാകും, അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും, അവന്‍ നടക്കുന്ന കാല്‍ ഞാനാകും, അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും’ അടുക്കാനുള്ള മാധ്യമം സുന്നത്തുകളാണ്. സുന്നത്ത് നോമ്പുകളും സുന്നത്ത് നിസ്‌കാരങ്ങളും സുന്നത്തായ സ്വദഖകളും നാം വര്‍ധിപ്പിക്കണം. 

റമദാനിലെ നിര്‍ബന്ധ നോമ്പിന് ശേഷം ശവ്വാലില്‍ ആറ് നോമ്പനുഷ്ഠിക്കുന്നത് തിരുസുന്നത്തില്‍ പെട്ടതാണ്. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു : ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും തുടര്‍ന്ന് ശവ്വാല്‍ മാസത്തിലെ ആറ് നോമ്പ് അതിന്റെ തുടര്‍ച്ചയായി നോല്‍ക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചത് പോലെയാണ്. ഈ ഹദീസ് ശവ്വാലിലെ നോമ്പിന്റെ മഹത്വം മനസിലാക്കാന്‍ പര്യാപ്തമാണ്. 

സുന്നത്ത് നോമ്പുകളില്‍ കൂടുതല്‍ പ്രാധാന്യമുള്ളവയില്‍ പെട്ടതാണ് ശവ്വാലിലെ ആറ് നോമ്പ്. ഇത് ശവ്വാലിന്റെ തുടക്കത്തില്‍ തന്നെ ഇടമുറിയാതെ തുടര്‍ച്ചയായി നോല്‍ക്കണമെന്നില്ല. ഇടവിട്ട ദിവസങ്ങളില്‍ നോറ്റാലും മതി. ശവ്വാല്‍ മാസം അവസാനത്തോടു കൂടി പൂര്‍ത്തീകരിച്ചാലും മതി. എന്നാല്‍, ശ്രേഷ്ഠമായിട്ടുള്ളത് പെരുന്നാള്‍ ദിവസം കഴിഞ്ഞുള്ള ആറ് ദിനങ്ങള്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതാണ്. ( സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍‍‍ islamonweb.net)

No comments:

Post a Comment