അബൂ ഹുറൈറ (റ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, May 6, 2018

അബൂ ഹുറൈറ (റ)

അബൂ ഹുറൈറ (റ) സഹാബാക്കൾ  sahaba
DOWNLOAD PDF
“നിങ്ങള്‍ പറയുന്നു, അബൂഹുറൈറഃ അമിതമായി ഹദീസുകള്‍ കൊണ്ട് വരുന്നുവെന്ന്. ജ്ഞാനം മറച്ചുവയ്ക്കുന്നതിനെതിരില്‍ താക്കീതില്ലായിരുന്നെങ്കില്‍ ഞാനൊരൊറ്റ ഹദീസും ഉദ്ധരിക്കുമായിരുന്നില്ല. എന്റെ കൂട്ടുകാരായ മുഹാജിറുകള്‍ കച്ചവടത്തിലും മറ്റുമേര്‍പ്പെട്ടു. അന്‍സ്വാരികളാണെങ്കില്‍ തോട്ടക്കാരുമായിരുന്നു. ഞാന്‍ വിജ്ഞാനത്തിന്റെയും വിശപ്പിന്റെയും വിളിയില്‍ നബിയോടൊപ്പവും. അതിനാല്‍ ഞാന്‍ പലതിനും സാക്ഷിയായി.  ധാരാളം പഠിച്ചു.  അതു മറച്ചുവയ്ക്കുന്നത് തെററാണ്.”
തനിക്കെതിരെയുള്ള കരുനീക്കങ്ങളെപ്പറ്റി അബൂഹുറൈറഃ (റ) അക്കാലത്ത് തന്നെ അറിഞ്ഞിരുന്നു. അതദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. കപടവിശ്വാസികളുടെ നിര്‍ദ്ദയമായ കെട്ടുകഥകള്‍ക്കിടയില്‍ ജീവിക്കാനായിരുന്നു അന്നേ അബൂഹുറൈറഃ (റ) ക്ക് വിധി.
സത്യത്തില്‍ , ദാരിദ്ര്യം വല്ലാതെ പൊറുതിമുട്ടിച്ച ജീവിതമായിരുന്നു അബുഹൂറൈറയുടേത്. പലപ്പോഴും വയറ്റത്ത് കല്ലുവെച്ച് കെട്ടി നടന്ന മനുഷ്യനായിരുന്നു നബിയുടെ സ്നേഹവത്സലനായ ആ ശിഷ്യന്‍.  ഇങ്ങനെ കഷ്ടപ്പെടേണ്ട ആളായിരുന്നില്ല. പക്ഷേ, തന്റെ ഗോത്രക്കാരനായ ത്വുഫൈലുബ്നു അംറില്‍ നിന്ന് ഇസ്ലാമിന്റെയും പ്രവാചകന്റെയും മണം കിട്ടിയപ്പോള്‍ തിരിഞ്ഞും മറിഞ്ഞും നോക്കാതെ അളവറ്റ സമ്പത്ത് യമനില്‍ വിട്ടേച്ച് മദീനയിലേക്ക് തിരക്കിട്ട് പോരുകയായിരുന്നു.
മദീനയിലെത്തിയപ്പോള്‍ നബി ഖൈബറില്‍ ശത്രുക്കളുമായി മുഖാമുഖം നില്‍ക്കുകയാണെന്നറിഞ്ഞു. ഉടനെ അബൂഹുറൈറഃ കൂടെയുള്ളവരെയുംകൂട്ടി ഖൈബറില്‍ ചെല്ലുകയും അവിടെ ഇസ്ലാമിന്റെ ശത്രുക്കളോട് പൊരുതുകയും ചെയ്തു. യമനിലെ അസദ് ഗോത്രത്തിലെ ദൌസ് ഉപശാഖയിലെ സഖ്ര്‍ – ഉമൈമഃ ദമ്പതികളുടെ പുത്രനായ അബുഹുറൈറഃ ക്ക് അന്ന് മുപ്പത് വയസ്സായിരുന്നു പ്രായം.
ഹിജ്റഃ ഏഴിലെ സ്വഫര്‍ മാസത്തില്‍ വന്ന അബുഹുറൈറഃ റബീഉല്‍ അവ്വല്‍ 12 ന് നബി മരിക്കുവോളം നബിയോടൊപ്പം കഴിഞ്ഞു.  നബിയെ സഹായിക്കുകയും നബിയില്‍ നിന്ന് പഠിക്കുകയും പ്രബോധനം നിര്‍വഹിക്കുകയും ചെയ്യുക മാത്രമായിരുന്നു അഹ്ലുസ്സ്വുഫ്ഫഃ യില്‍ ഒരാളായ അബൂഹുറൈറഃ അടക്കമുള്ള സ്വഹാബികളുടെ ഒരേയൊരു ദിനചര്യ.(sunnisonkal.blogspot.)

No comments:

Post a Comment