ഉമ്മുൽ മുഅ്‌മിനീൻ ഖദീജത്തുൽ കുബ്‌റാ(റ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, April 13, 2018

ഉമ്മുൽ മുഅ്‌മിനീൻ ഖദീജത്തുൽ കുബ്‌റാ(റ)

സഹാബാക്കൾ  sahaba ഉമ്മുൽ മുഅ്‌മിനീൻ ഖദീജത്തുൽ കുബ്‌റാ(റ)
DOWNLOAD PDF
തന്നെക്കാളും 15 വയസ്സ്‌ കൂടുതലുള്ള ഖദീജ(റ)യെ നബി(സ) വിവാഹം ചെയ്‌തു. അവരോടൊപ്പം നബി(സ) സന്തുഷ്ടവും ശാന്തവുമായ കുടുംബ ജീവിതമാണ്‌ നയിച്ചത്‌. തന്റെ മരണം വരെ നബി(സ) അവരെ അതിയായി സ്‌നേഹിക്കുകയും അവരുടെ മരണ ശേഷം അവരുടെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുകയും ചെയ്‌തു. ഒരു ഭര്‍ത്താവിന്‌ ഭാര്യ നല്‍കേണ്ട എല്ലാ നന്മകളും നബി(സ)ക്ക്‌ നല്‍കിയ ഖദീജ(റ) നല്ലവളായ മുസ്‌ലിം ഭാര്യക്ക്‌ ഒരുത്തമ മാതൃകയാണ്‌.
ഖദീജ ബീവി(റ)യിലേക്ക്‌ ചേര്‍ത്ത്‌ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്‌, നബിയുടെയും സ്വഹാബാക്കളുടെയും ബുദ്ധിമുട്ട്‌ വര്‍ദ്ദിച്ചപ്പോള്‍ ഖുറൈശികള്‍ അവരുടെ മേല്‍‌ചുമത്തിയ ഉപരോധത്തിന്റെ കാലത്ത്‌ അവരുടെ നിലപാട്‌. ബീവി(റ) ഈ ബുദ്ധിമുട്ടിലും നബി(സ)യോടൊപ്പം നിന്നു. അവര്‍ക്ക്‌ ഉപരോധത്തെ ചെറുക്കാനും അതില്‍നിന്നും മാറി നില്‍ക്കാനും കഴിയുമായിരുന്നു. കാരണം ബീവി(റ) ഉന്നതകുലീനയും ധനാഢ്യയുമായ അറബീ വനിതയായിരുന്നു. ഇനിയവര്‍ ഉപരോധത്തില്‍ നിന്നും മാറി നിന്നാല്‍ പോലും ‌ വൃദ്ധയായിരുന്നുവെന്ന കാരണമുണ്ടായിരുന്നു.
നബി(സ) അവരെ അതിയായി സ്‌നേഹിച്ചു. മരണ ശേഷവും അത്‌ തുടര്‍ന്നു. നബിയവരുടെ ഓര്‍മകള്‍ വര്‍ദ്ധിപ്പിക്കുകയും അവരുടെ കുടുംബക്കാരെ ബഹുമാനിക്കുകയും അവരുടെ കൂട്ടുകാരികളോട്‌ നല്ലനിലയില്‍ പെരുമാറുകയും ചെയ്‌തിരുന്നു. ഒരിക്കല്‍ നബി(സ) ബീവിയെ കുറിച്ച്‌ ആയിഷ ബീവി(റ)യോട്‌ പറയുകയുണ്ടായി. അപ്പോള്‍ ആയിഷ(റ) ദേഷ്യം പിടിച്ചു കൊണ്ട്‌ പറഞ്ഞുു. ``അവരൊരു വൃദ്ധയായിരുന്നില്ലേ, അവര്‍ക്കു പകരം അല്ലാഹു നല്ലത്‌ തന്നില്ലേ'' അപ്പോള്‍ നബി(സ) ദേഷ്യത്തോടെ പറഞ്ഞു. ``ഇല്ല, അവര്‍ക്കു പകരം നല്ലതൊന്നും അല്ലാഹു തന്നിട്ടില്ല. ജനങ്ങള്‍ അവിശ്വസിച്ചപ്പോഴും അവരെന്നില്‍ വിശ്വസിച്ചു. ജനങ്ങളെന്നെ കള്ളനാക്കിയപ്പോള്‍ അവരെന്നെ സത്യസന്ധനാക്കി. ജനങ്ങള്‍ എനിക്കെല്ലാം നിഷിദ്ധമാക്കിയപ്പോഴും അവര്‍ സമ്പത്തുമായി എന്നെ പിന്താങ്ങി. മറ്റുള്ളവരില്‍ നിന്നില്ലാത്ത സന്താനങ്ങള്‍ എനിക്ക് അവരില്‍ നിന്ന്‌ ലഭിച്ചു.'' ആയിഷ ബീവി(റ) സ്വയം പറഞ്ഞു. പിന്നീട്‌ ഞാനവരെ പറയാറുണ്ടായിരുന്നില്ല.(അഹ്‌മദ്‌)  
ഇതിനായി ഖദീജ(റ) അല്ലാഹുവിന്റെയും റസൂലിന്റെയും പ്രീതി നേടിയെടുത്തു. അങ്ങനെയവര്‍ നല്ല പ്രതിഫലം കരസ്ഥമാക്കി. അബൂഹുറൈറ(റ)നെ തൊട്ട്‌ നിവേദനം: ജിബ്‌രീല്‍(അ) നബി(സ)യുടെ അടുത്ത്‌ വന്നു. എന്നിട്ട്‌ പറഞ്ഞു. റസൂലേ ഇതാ ഖദീജ(റ) താങ്കളുടെ അടുത്ത്‌ വരുന്നു. അവരുടെ കൂടെ ഭക്ഷണമോ പാനീയമോ ഉള്ള ഒരു പാത്രമുണ്ട്‌. അവര്‍ അടുത്തേക്ക്‌ വന്നാല്‍ അവരോട്‌ അല്ലാഹുവിന്റെയും എന്റെയും സലാം പറയുക. സ്വര്‍ഗത്തില്‍ മുത്തിനാലുള്ള ഒരു കൊട്ടരത്തെ കൊണ്ട്‌ അവരോട്‌ സന്തോഷവാര്‍ത്തയറിയിക്കുക. അവിടെ ക്ഷീണമോ തളര്‍ച്ചയോയില്ല. (ബുഖാരി. മുസ്‌ലിം) ഇതാണ്‌ ഭര്‍ത്താവിന്റെ നന്മയുദ്ദേശിക്കുകയും അവരുടെ വേദന കുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ മുസ്‌ലിം സ്‌ത്രീകളുടെയും അവസ്ഥ. ഭര്‍ത്താക്കന്മാരെ സേവിക്കുക വഴി അവരവരെ ഇഷ്ടപ്പെടുകയും അതുവഴി അല്ലാഹു അവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.(islamonweb.net)

No comments:

Post a Comment