പതിനാലു നൂറ്റാണ്ട് മുമ്പ് ജീവിച്ച ഒരു മഹാമനീഷിയുടെ പാദങ്ങൾ പതിഞ്ഞ മണ്ണും നിശ്വാസങ്ങൾ ആവാഹിച്ച വിണ്ണും, മദീനയുടെ മണൽപ്പരപ്പുകൾ ഓർമയുടെ ഹൃദയതാളങ്ങളിൽ നിറച്ചാർത്താവുന്നു. ലോകചരിത്രത്തിലെ ഇതിഹാസങ്ങളെല്ലാം സ്തബ്ദരായി നിന്നിട്ടുണ്ട് ആ വരിഷ്ട വ്യക്തത്തിന് മുന്നിൽ. ശത്രുവിനെ മിത്രമാക്കിയ, അകന്നു നിൽക്കുന്നവരെ ആകർഷിച്ച, ക്ഷോഭിച്ച് വന്നവരെ ശാന്തതയുടെ വീണമീട്ടി സ്നേഹ സംഗീതത്തിൻ്റെ സ്വരരാഗതാളങ്ങൾ സമ്മാനിച്ച ആ പൂവദനം. അതിലുപരി മനുഷ്യസ്നേഹത്തിൻ്റെ മൂർത്തീമദ്ഭാവമായി കടന്നുപോയ വസന്തനിർഘോഷം.
മദീന വിശ്വാസി മാനസങ്ങളിലെ വസന്തവിശുദ്ധിയുടെ നാമമാണ്. തിരുനബി സ്നേഹം വേരുകളിറക്കിയ ഹൃദയങ്ങൾ മദീനയിലേക്കുള്ള പ്രയാണപാതയിലാണ്. എല്ലാവേരുകളും ആഴ്ന്നിറങ്ങുന്നത് ഒരു കേന്ദ്രത്തെ ലക്ഷീകരിച്ചാണ്. മദീനയെ പുൽകുമ്പോഴാണ് വിശ്വാസീ മാനസങ്ങൾ പുഷ്പിക്കുന്നത്. മദീനയുടെ മണൽപരപ്പുകൾ ഇന്നും ആ പ്രവാചകൻ്റെയും നക്ഷത്ര തുല്യരായ അനുചരന്മാരുടെയും ഓർമകളാൽ സമൃദ്ധമാണ്. ഒരു നായകനെയും അവിടുത്തെ സ്നേഹ സമ്പന്നരായ അനുയായികളെയും കയ്യും മെയ്യും മറന്ന് മദീനക്കാർ നൽകിയ ആഥിതേയത്വം, ഇന്നും പ്രവാചക നഗരി സന്ദർശിക്കുന്ന ഓരോ വിശ്വാസിക്കും അനുഭവേദ്യമാണ്. ആ മണലാരുണ്യത്തിൽ പ്രവാചകൻ്റെയും അനുചര വൃന്ദത്തിൻ്റെയും മധുരിക്കുന്ന ഓർമകൾ, സന്ദർശക ഹൃദയങ്ങളിൽ ആത്മനിർവൃതിയുടെ ആന്ദോളനങ്ങൾ അലതല്ലുന്നു.
മസ്ജിദുന്നബവിയുടെ ഓരോ മൂലയും ചരിത്രത്തിൻ്റെ ഇന്നലെകളിലേക്കുള്ള പ്രയാണത്തെ ദ്യോതിപ്പിക്കുന്നു(മഹബൂബ് സി.കെ തളിപ്പറമ്പ്
)
No comments:
Post a Comment