മാപ്പിളപ്പാട്ട് കലയും സാഹിത്യവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, May 1, 2018

മാപ്പിളപ്പാട്ട് കലയും സാഹിത്യവും

പഴയ മാപ്പിളപ്പാട്ട്  mappliappatt
DOWNLOAD PDF
പുറപ്പെട്ടബുജാഹിലുടൻ കിബ്ർ പൊങ്കിയെളുന്തിലു ബാസിതമയ്ന്ത്
കുസുമാകസബിട്ടുകൾ ബൈത്തുമരീറുമെടുത്തിടവെ
മികമികവായ പട്ടുകളാൽ
ഉളമേൽമചട്ടകളും
അരൈനാട ചുട്ടികളും
പലപണിപുതുവായെടുത്തൊരുഹാത്തമിരൾക്കു പതിത്തിടലായ്..
മാപ്പിളമാരുടെ നൂറ്റാണ്ടുകള്‍ നീണ്ട ജീവിതവഴിയില്‍ തുടിച്ചുനില്‍ക്കുന്ന മാപ്പിളപ്പാട്ടുകളെ തങ്ങളുടെ ജീവിതം ഉന്നയിച്ച സന്ദേശത്തില്‍നിന്നും മാറിവേറിട്ടൊരു ധാരയായിട്ടല്ല പരിഗണിക്കാനാവുക. സാമുദായിക സമുദ്ധാരണത്തിനും ആത്മീയ കെട്ടുറപ്പിനും സാമൂഹിക സുരക്ഷിതത്വത്തിനും വേണ്ടുന്ന സംവിധാനങ്ങളെ എങ്ങനെയെല്ലാം ഒരുക്കാം എന്നതിന്റെ ആലോചനയായി മാത്രമേ മാപ്പിളമാരുടെ പാട്ടെഴുത്തിനെയും പാട്ടാലാപനത്തെയും കാണാനാവൂ. മതം പഠിക്കാനും പഠിപ്പിക്കാനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് സമുദായത്തെ സജ്ജരാക്കാനും പൂര്‍വ്വികരുടെ പ്രധാന സാഹിത്യവഴി പാട്ടായിരുന്നു. പതിറ്റാണ്ടുകള്‍പരം മാപ്പിളയുടെ കര്‍മവും ചിന്തയും ഉടക്കിനിന്ന അറബി-മലയാള ലിപി അതിന്റെ മാധ്യമവുമായി നിലകൊള്ളുകയും ചെയ്തു. കണ്ടുകിട്ടിയതില്‍വെച്ച് ആദ്യത്തെ മാപ്പിളരചനയായ മുഹിയിദ്ദീന്‍ മാല മുതല്‍ തുടങ്ങുന്നു അതിന്റെ സുകൃതങ്ങള്‍. കൊളോണിയല്‍ കാലത്തെ ഉമ്മത്തിന്റെ അസ്ഥിത്വപ്രതിസന്ധിയെ നേരിടാന്‍ ആത്മീയ ലാവണ്യത്തില്‍ ചാലിച്ചെഴുതിയ ഖാളി മുഹമ്മദിന്റെ മുഹിയിദ്ദീന്‍മാലക്കു ശേഷം നൂറ്റിമുപ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞുവന്ന അറബി മലയാള കൃതിയും കാവ്യം തന്നെയായിരുന്നു- കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കപ്പപ്പാട്ട്. ഖാളി മുഹമ്മദിനെ പോലെ വ്യത്യസ്ത ശൈഖന്മാരുടെ മുരീദന്മാരും തങ്ങളുടെ ശൈഖിനെ പ്രകീര്‍ത്തിച്ച് കാവ്യങ്ങളെഴുതി. രിഫാഈ മാല, ശാദുലി മാല, ശാഹുല്‍ ഹമീദ് മാല, സുഹ്‌റവര്‍ദി മാല, മമ്പുറം മാല, ജിഫ്രി മാല, മഖ്ദൂം മാല എന്നിവയൊക്കെ ആത്മീയതയുടെ അപാരമായ ഉള്‍ക്കരുത്തുകൊണ്ട് പിറവിയെടുത്തവയായിരുന്നു. അതുപോലെ ഒട്ടേറെ മദ്ഹ് ഗാനങ്ങളും ഖിസ്സ പാട്ടുകളും മാപ്പിള സമുദായത്തില്‍നിന്ന് രൂപംകൊണ്ടു. ദീനിനെ നന്നായി അറിയുകയും ജീവിതാനുഭവമാക്കുകയും ചെയ്തിരുന്ന ദാര്‍ശനികരായ സ്വാതികരായിരുന്നു മാപ്പിള മലയാളത്തിന്റെ പുതിയ പരിസരങ്ങള്‍ സൃഷ്ടിച്ചിരുന്നത്. പാട്ടെഴുത്തിലെ മുസ്‌ലിയാര്‍ സാന്നിധ്യം തന്നെ അക്കാലത്തെ പാട്ടിന്റെ മതകീയത ഓര്‍മപ്പെടുത്തുന്നു

പള്ളിച്ചെരുവിലിരുന്നും ദര്‍സ് ചൊല്ലിക്കൊടുക്കുന്നതിന്റെ ഒഴിവുവേളകളിലുമാണ് പൂര്‍വ്വികര്‍ പേനയെടുത്തത്. ജനതയുടെ നിരന്തരമായ സമ്പര്‍ക്കമുള്ള പള്ളിപ്പരിസരങ്ങളില്‍ ആശയകൃത്യതയുടെ വിസ്മയം പകര്‍ത്തിവെച്ച് നവോത്ഥാന - സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു തുരുത്തുകൂടി അവര്‍ കാണിച്ചുതന്നു. മമ്പുറം തങ്ങള്‍(റ) ഔക്കോയ മുസ്‌ലിയാരോട് കവിത പള്ളി മിഹ്‌റാബില്‍ കുറിച്ചുവെക്കാന്‍ പറഞ്ഞതും നല്ലളം ബീരാന്‍ കവിത ഹൗളിന്റെയടുത്ത് എഴുതിവെച്ചതും ഏതുകാലത്തെ ജനതയുടെ ബോധത്തിലും തങ്ങളുടെ സന്ദേശവാക്യം ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത കടമേരി പ്രദേശത്ത് ഒരു പള്ളിയുണ്ട്. അതിന്റെ ഇരുപുറം ചുമരും നിറയെ കവിത എഴുതിവെച്ചതു കാണാം. മസ്ജിദുല്‍ അബിയാത് (പാട്ടുകളുടെ പള്ളി) എന്നാണ് അതിന്റെ പേരുതന്നെ. പ്രാര്‍ത്ഥനകളും ദര്‍ശനങ്ങളും ചരിത്രകൗതുകങ്ങളും നിറഞ്ഞതായിരുന്നു അവരുടെ വരികള്‍. ദാര്‍ശിക ജീര്‍ണതകള്‍ക്ക് എതിരായും ചുറ്റുപാടിന്റെ അരുതായ്മകള്‍ക്ക് എതിരായും അക്ഷരങ്ങളുടെ വിപ്ലവ ഭൂമിക തീര്‍ത്തു അവര്‍. കാവ്യാരംഭത്തിലും അവസാനത്തിലും ദുആകള്‍ എഴുതിവെച്ച് തങ്ങളുടെ ജീവിതനിര്‍വ്വഹണം ഏതു നിമിഷവും ദൈവിക അര്‍പ്പണത്തിലായിരിക്കണമെന്ന വിശുദ്ധമനസ്സ് കാത്തുവെച്ചു(islamonweb.net)

No comments:

Post a Comment