വിജയത്തിന്റെ ഇസ്ലാമിക വഴികൾ - സിംസാറുൽ ഹഖ് ഹുദവി - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, February 20, 2018

വിജയത്തിന്റെ ഇസ്ലാമിക വഴികൾ - സിംസാറുൽ ഹഖ് ഹുദവി

സിംസാറുൽ ഹഖ്  ഹുദവി simsarul huq hudawi bookplus

വിജയത്തിന്റെ ഇസ്ലാമിക വഴികൾ
ന്യൂജെൻ കാലത്തെ ഇസ്ലാമിക ജീവിതത്തിന്റെ പ്രസ്കതി അടയാളപ്പെടുത്തുന്ന കൃതി. ജീവിതത്തിന്റെ ഉള്ളടക്കത്തിലേക്ക് ഇസ്ലാമിനെ ഇറക്കി കൊണ്ട് വന്ന് അനക്കത്തിലും അടക്കത്തിലും മുസ്‌ലിമാവാൻ ശ്രമിക്കുകയെന്ന് ഇത് വായനക്കാരെ ഉണർത്തുന്നു RS:175/-

സിംസാറുൽ ഹഖ്  ഹുദവി 
1978 - ൽ  മലപ്പുറം ജില്ലയിലെ മമ്പാട് ജനനം. പിതാവ്:സീതിക്കോയ, മാതാവ്:ആഇശ 
സ്‌കൂൾ പഠനത്തിന് ശേഷം ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം. 2001- ദാറുൽ ഹുദാ പി-ജി പൂർത്തിയാക്കി. കാലിക്കറ്റ്  യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷിയോളജിയിൽ ഡിഗ്രി. പതിനാലു വയസ്സു മുതൽ അറിയപ്പെട്ട മത പ്രഭാഷകൻ. അറബിക് , ഉർദു , ഇംഗ്ലീഷ് , മലയാളം ഭാഷകളിൽ പ്രാവിണ്യം. 2009 മുതൽ ദുബായ് ബ്രിട്ടീഷ് ഇന്റർനാഷണൽ സ്‌കൂളിൽ ഇസ്ലാമിക സ്റ്റഡീസ് തലവനായി പ്രവർത്തിക്കുന്നു. ഇപ്പോൾ അബുദാബി ഇസ്ലാമിക സെന്റര് , ദുബായ് സെന്റര് ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ എന്നിവക്ക് കീഴിൽ ഔഖാഫുകളുടെ അംഗീരത്തോടെ ഖുർആൻ ബോധന ക്ലാസുകൾ, ഇന്ത്യയിലും വിവിധ മുസ്ലിം രാജ്യങ്ങളിലും നിരന്തര ദഅവാ യാത്രകൾ. മലയാളി മുസ്ലിംകൾ നേരിട്ടും ഇന്റർനെറ്റ് വഴിയും ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്ന പ്രഭാഷകൻ. വിഷയ വൈവിധ്യവും ആശയ വൈപുല്യവും കൊണ്ട് ശ്രദ്ധേയമാണ് പ്രഭാഷണങ്ങൾ 

Published by: BookPlus 
book plus
Hadia Centre for social excellence(cse)
Panakkad, Pattarkadavu P O
Malappuram Dist., Kerala- 676519
PH:0483 2837000, +91 9744477555
csebookplus@gmail.com
hadia.in

No comments:

Post a Comment