കര്‍ബലയിലെ
ധീര രക്തസാക്ഷി ഹുസൈന്‍(റ)വിന്റെ മകൻ അലി സൈനുല്‍ ആബിദീന്‍(റ). പക്ഷേ, പലരും
സൈനുല്‍ ആബിദീനെന്നത് അവരുടെ യഥാര്‍ത്ഥ നാമമെന്നാണു ധരിച്ചിരിക്കുന്നത്.
സത്യത്തില്‍ ഇത് അവരുടെ യഥാര്‍ത്ഥ നാമമാണോ..? അല്ല.
കഅ്ബയുടെ തണലില്‍ സദാ സമയം നാഥനു മുന്നില്‍ സാഷ്ടാംഗം ചെയ്തതിനാലും ആരാധനാ
നിമഗ്നനായി കഴിഞ്ഞതിനാലുമാണ് ഇവര്‍ സജ്ജാദ് അല്ലെങ്കില്‍ സൈനുല്‍
ആബിദീനെന്നറിയപ്പെട്ടത്.
സ്വര്‍ഗത്തെ
പരാമര്‍ശിക്കുന്ന വല്ല സൂക്തവും ഓതിയാല്‍ അവരുടെ ഹൃദയം അതിലേക്കു
പറന്നകലുമായിരുന്നു. കണ്ണും കാതും സന്തോഷാധിക്യത്താല്‍ തുടികൊള്ളുമായിരുന്നു.
നരകത്തെ പരാമര്‍ശിക്കുന്ന വല്ല സൂക്തവും പാരായണം ചെയ്താല്‍ അവരുടെ ശരീരം ഭയന്നു
വിറക്കുമായിരുന്നത്രെ. വുളൂഇന്റെ വേളയില്‍ ശക്തമായി വിറച്ചിരുന്ന അലീ സൈനുല്‍
ആബിദീന്‍(റ)നോട് അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ 'ഞാന്‍
ആരുമായി മുനാജാത്ത് നടത്താനാണു പോകുന്നതെന്ന ചിന്താഭയത്താലാണു വിറക്കുന്നതു' എന്നായിരുന്നു മറുപടി
No comments:
Post a Comment