നഷ്ടമായ നോമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, June 5, 2019

നഷ്ടമായ നോമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

ramadan, islam , നോമ്പ് , റമദാൻ , fasting
DOWNLOAD PDF
അനുവദനീയമായ കാരണത്തോടെ നഷ്ടപ്പെട്ട റമദാന്‍ നോമ്പ് ഖളാ വീട്ടാനുണ്ട്. പുറമെ നേര്‍ച്ചയാക്കിയ നോമ്പുമുണ്ട്. ആദ്യം ഏതാണ് വീട്ടേണ്ടത്?

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നേര്‍ച്ചയാക്കിയ നോമ്പിനേക്കാളും മറ്റു നിര്‍ബന്ധവും സുന്നതുമായ എല്ലാ നോമ്പിനേക്കാളും സ്രേഷ്ടതയേറിയതാണ് റമളാന്‍ നോമ്പ്. മതിയായ കാരണമില്ലാതെ റമാദാന്‍ നോമ്പ് നഷ്ടപ്പെടുത്തല്‍ ഹറാമാണ്. അങ്ങനെ നഷ്ടപ്പെടുത്തിയാല്‍ പെട്ടെന്നു തന്നെ ഖളാ വീട്ടലും നിര്‍ബന്ധമാണ്. കാരണത്തോട് കൂടെ നഷ്ടപ്പെട്ട നോമ്പാണെങ്കില്‍ പെട്ടെന്ന് ഖളാ വീട്ടല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നതാണ്. കാരണത്തോട് കൂടെയോ അല്ലാതെയോ നഷ്ടപ്പെട്ട റമദാന്‍ നോമ്പും നേര്‍ച്ചയാക്കിയ നോമ്പും നോറ്റു വീട്ടാനുള്ളവന്‍ ആദ്യം വീട്ടേണ്ടത് റമദാന്‍ നോമ്പാണ്. എന്നാല്‍ നിശ്ചിതമായ ദിവസം നോമ്പ് നോല്‍ക്കാന്‍ നേര്‍ച്ചയാക്കിയാല്‍ (ഉദാഹരമായി വരുന്ന വ്യായാഴ്ച നോമ്പ് നോല്‍ക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറയുന്നത് പോലെ) ആ ദിവസം തന്നെ നേര്‍ച്ചയാക്കിയ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമായത് കൊണ്ട് റമദാന്‍ നോമ്പ് ഖളാ വീട്ടാനുണ്ടെങ്കിലും നേര്‍ച്ചയാക്കിയ നോമ്പാണ് നോല്‍ക്കേണ്ടത്.(സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി)

No comments:

Post a Comment