ക്ഷമാലുക്കളെന്നാല്‍ അവരാണ് അല്ലാഹുവിന്റെ ദാസന്‍മാര്‍. അവരാണ് ധര്‍മത്തിന്റെ വക്താക്കള്‍. അവരെ അല്ലാഹു പുകഴ്ത്തി. ”സൂക്ഷ്മത പാലിക്കുകയും സഹനം അവലംബിക്കുകയും ചെയ്തവനാരോ, നിശ്ചയം സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുകയില്ല” (യൂസുഫ്: 90). ക്ഷമയെ നമസ്‌കാരത്തോടൊപ്പം ചേര്‍ത്തിപ്പറഞ്ഞ് അല്ലാഹു ക്ഷമയെ മഹത്വവത്കരിച്ചു. ”ക്ഷമ കൊണ്ടും നമസ്‌കാരം കൊണ്ടും നിങ്ങള്‍ സഹായമഭ്യര്‍ത്ഥിക്കുക. ഭക്തന്‍മാരല്ലാത്തവര്‍ക്ക് അത് വലിയ ഭാരം തന്നെയാകുന്നു” (അല്‍ബഖറ: 45).
പ്രവാചകന്‍മാരുടെയും സച്ചരിതരുടെയും ഗുണ വൈശിഷ്ട്യമാണ് ക്ഷമ. സഹനത്തിന്റെ ഉത്കൃഷ്ട മാതൃകകള്‍ അവരുടെ ജീവിതങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നു. അല്ലാഹു പറഞ്ഞു: അവര്‍ ക്ഷമാശീലരാവുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം പുലര്‍ത്തുന്നവരാവുകയും ചെയ്തപ്പോള്‍ നമ്മുടെ ശാസനാനുസൃതം നേര്‍വഴി കാട്ടിക്കൊടുക്കുന്ന നായകരെ അവരില്‍ നിന്നും നാം നിശ്ചയിക്കുകയുണ്ടായി” (അസ്സജ്ദ: 24). പുത്രന്‍ യൂസുഫ് നബി(അ)ന്റെയും സഹോദരന്റെയും കാര്യത്തില്‍ പിതാവ് യഅ്ഖൂബ് നബി (അ) അനുഭവിച്ച സഹനം വിശുദ്ധ ഖുര്‍ആന്‍ അനുസ്മരിച്ചു. ”യഅ്ഖൂബ് നബി (അ) പറഞ്ഞു: അല്ല, നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നി. അതുകൊണ്ട് നന്നായി ക്ഷമിക്കുക തന്നെ. എന്റെ മുന്നില്‍ അവരെ എല്ലാവരെയും അല്ലാഹു കൊണ്ടുവന്നേക്കാം. സര്‍വജ്ഞനും യുക്തിമാനും തന്നെയാണവന്‍. അവരെ വിട്ടുതിരിഞ്ഞ യൂസുഫിന്റെ കാര്യം സങ്കടകരം തന്നെയെന്ന് അദ്ദേഹം സഹതപിച്ചു. കടുത്ത ദു:ഖം മൂലം തന്റെ ഇരു കണ്ണുകളും വെളുത്തു പോയി. ആഴമേറിയ മനോവേദന കടിച്ചമര്‍ത്തി” (യൂസുഫ്: 83, 84).
No comments:
Post a Comment