നിങ്ങളുടെ പ്രഥമരാത്രി…! - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, September 23, 2017

നിങ്ങളുടെ പ്രഥമരാത്രി…!

നിങ്ങളുടെ പ്രഥമരാത്രി…! pdf ഇസ്ലാം മലയാളം വിവാഹം മുസ്ലിം ഫിഖ്ഹ്
DOWNLOAD

പ്രാര്ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹ ബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രഥമരാത്രിയില്‍ ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയാണ്. നന്‍മയുടെയും സ്നേഹത്തിന്റെയും തണലില്‍ ഈ ദാമ്പത്യബന്ധം നിലനില്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ വേണം ദമ്പതികള്‍ ബന്ധമാരംഭിക്കാന്.
വിവാഹം ചെയ്ത പെണ്ണിനെ ആദ്യം കാണുമ്പോഴും മഹ്ര്‍ കൊടുക്കുമ്പോഴും പ്രത്യേക ദുആകളൊന്നും സുന്നത്തില്ല. എന്ത് നല്ലകാര്യം ആരംഭിക്കുമ്പോഴും ബിസ്മി ചൊല്ലല്‍ സുന്നത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നാല്‍ ഭാര്യയുമൊത്ത് താമസം തുടങ്ങുന്ന ആദ്യ രാത്രിയില്‍ ചെയ്യേണ്ട കാര്യങ്ങളെ ക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. ആദ്യ രാത്രിയില്‍ ഭാര്യയുടെ അടുത്തേക്ക്‌ പ്രവേശിച്ച് കഴിഞ്ഞാല്‍ ഭര്‍ത്താവ്‌ തന്‍റെ ഇണയുടെ ശിരസ്സില്‍ കൈ വെച്ച് ബിസ്മി ചൊല്ലുകയും ബറകത്തിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യുക

No comments:

Post a Comment