ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ മദ്യം സുലഭവും പൊതുവെ എല്ലാവരും ഉപയോഗിക്കുന്നതുമായിരുന്നു. അതുകൊണ്ട് ഒറ്റയടിക്ക് മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം ഘട്ടം ഘട്ടമായി മദ്യവര്‍ജ്ജനത്തില്‍ എത്തിച്ചേരുകയാണ് ഇസ്‌ലാം ചെയ്തത്.
വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ''(നബിയേ) താങ്കളോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തെക്കാള്‍ വലുത്'' (അല്‍ ബഖറ 219) കൂടുതല്‍ ഉപദ്രവം വരുത്തി വയ്ക്കുന്ന ഒരു കാര്യം വിവേകശാലികള്‍ ഉപേക്ഷിക്കണമെന്നാണ് ഖുര്‍ആന്റെ താല്‍പര്യം.
മനുഷ്യന്‍ വിവേകിയാവണമല്ലോ. കുറെ കൂടി വിശദമായി മദ്യത്തിനെതിരെ ഖുര്‍ആന്‍ താക്കീത് നല്‍കുന്നു. ''സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേളച്ഛ വ്യക്തികള്‍ മാത്രമാവുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക, നിങ്ങള്‍ വിജയം പ്രാപിക്കുന്നതിനു വേണ്ടി. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവിനെ ഓര്‍മിക്കുന്നതില്‍ നിന്നും നിസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാവുന്നു. അതിനാല്‍ നിങ്ങള്‍(അവയില്‍ നിന്ന്) വിരമിക്കാനൊരുക്കമുണ്ടോ?'' (അല്‍ മാഇദ 90, 91) ഇങ്ങനെ വിശ്വാസികളെ മാനസിക പരിവര്‍ത്തനത്തിന് വിധേയമാക്കിയ ശേഷമാണ് ഇസ്‌ലാം മദ്യം നിരോധിക്കുന്നത്.
No comments:
Post a Comment