DOWNLOAD PDF
റജബ് പത്ത്,മജ്‌ലിസുന്നൂര്‍ സ്ഥാപകദിനം . 2012 ലാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് (ആത്മീയ സമ്മതം) പ്രകാരം എസ്.വൈ.എസ് മജ്‌ലിസുന്നൂര്‍ സദസ്സുകള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. മലപ്പുറത്ത് വച്ചു തങ്ങള്‍ മജ്‌ലിസുന്നൂര്‍ പ്രഖ്യാപനം നടത്തിയതിനു പിറ്റേദിവസം, ഹിജ്‌റ 1433 റജബ് 10ന് (2012, മെയ് 31 ) മലപ്പുറം ജില്ലയിലെ പഞ്ചായത്തുതലങ്ങളിലാണ് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമങ്ങള്‍ തുടങ്ങിയത്. ആറു മാസം പൂര്‍ത്തിയായപ്പോഴേക്ക് ജില്ലയില്‍ അഞ്ഞൂറ് സദസ്സുകള്‍ നടത്തുകയും അര്‍ധ വാര്‍ഷിക സമ്മേളനം 2013 ജനുവരി 10ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കുകയും ചെയ്തു. മഹല്ല് തലങ്ങളില്‍ കൂടി മജ്‌ലിസുന്നൂര്‍ നടത്താനുളള സമ്മതം തങ്ങള്‍ ഈ സമ്മേളനത്തില്‍ വച്ചു നല്‍കുകയും ചെയ്തു. കാസര്‍കോഡ് വാദിത്വെയ്ബയില്‍ എസ്.വൈ.എസ് അറുപതാം വാര്‍ഷികസമ്മേളനത്തില്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എല്ലാ ഭാഗങ്ങളിലും സദസ്സുകള്‍ക്ക് തുടക്കമാവുകയും ഇന്നു രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി വ്യവസ്ഥാപിതമായി ഇത്തരം ആത്മീയ സദസ്സുകള്‍ നടന്നുവരികയും ചെയ്യുന്നു. ഈ സംഗമങ്ങളുടെ വാര്‍ഷിക സദസ്സാണ് എല്ലാ വര്‍ഷവും ഫൈസാബാദ് ജാമിഅ സമ്മേളനത്തില്‍ നടന്നുവരുന്നത്. ജനലക്ഷങ്ങളാണ് അസ്മാഉല്‍ ബദര്‍ സ്മരണകളില്‍ മുഴുകുന്ന ഈ പവിത്ര സദസ്സുകളില്‍ അനുദിനം പങ്കാളികളാവുന്നത്.

No comments:
Post a Comment