DOWNLOAD PDF
ശഅ്ബാന്‍: ഹിജ്‌റ വര്‍ഷത്തിലെ എട്ടാമത് മാസം. നബി(സ) നിരവധി സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ പുണ്യം നിറഞ്ഞമാസം. പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഈ മാസത്തെ ബഹുമാനപൂര്‍വ്വം കാണുകയും നല്ല ആചാരങ്ങള്‍ ചെയ്തുപോരുകയും ഉണ്ടായി. ശഅ്ബാനില്‍ ഇസ്‌ലാം അംഗീകരിച്ച ആചാരങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിശദീകരണം നടത്തുകയാണിവിടെ.
ശഅ്ബാന്‍ പതിനഞ്ചാം രാവ് വളരെ മഹത്വമേറിയതാണ്. ബറാഅത്തുരാവ് എന്ന പേരില്‍ മുസ്‌ലിം ലോകം അതിനെ ആദരിച്ചുപോരുന്നു. പ്രസ്തുത രാത്രിയുടെ മഹത്വം കുറിക്കുന്ന അനേകം നബിവചനങ്ങളുണ്ട്.
മോചനം എന്നാണു ബറാഅത്ത് എന്നതിന്റെ അര്‍ത്ഥം. പ്രസ്തുത രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തേക്കാള്‍ പാപികളെ അല്ലാഹു നരകത്തില്‍നിന്നു മോചിപ്പിക്കും (ബൈഹഖി) എന്നതിനാലാണ് ഈ പേര്‍ വന്നത്. അനുഗൃഹീതരാവ്, എല്ലാ കാര്യങ്ങളെയും രേഖപ്പെടുത്തുന്ന രാവ്, കാരുണ്യത്തിന്റെ രാവ് എന്നീ പേരുകളും ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിനുണ്ട്. (റാസി 27/238)
No comments:
Post a Comment