മുത്ത്‌നബിയുടെ ഹജ്ജ്: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍‍‍ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, August 25, 2017

മുത്ത്‌നബിയുടെ ഹജ്ജ്: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍‍‍

മുത്ത്‌നബിയുടെ ഹജ്ജ്: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍‍‍
DOWNLOAD PDF 
ബഹുദൈവാരാധനയുടെ അശുദ്ധിയില്‍നിന്നും  മുക്തമാവുകയും തൗഹീദിന്റെ വിശുദ്ധ സന്ദേശം  കളിയാടുകയും ചെയ്തതോടെ അനുഗ്രഹീത ഭൂമിയായ മക്കയില്‍ പോയി ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒടുവിലത്തെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പ്രവാചകനു അല്ലാഹുവിന്റെ ഭാഗത്തുനിന്നും കല്‍പന വന്നു. ഇസ്‌ലാം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന വ്യംഗമായ ഒരു ധ്വനികൂടിയായിരുന്നു ഈ പ്രഖ്യാപനം. ഇസ്‌ലാമിന്റെ വിശ്വാസ-അനുഷ്ഠാന കര്‍മങ്ങളുടെ അവതരണം പൂര്‍ണത പ്രാപിക്കുകയും ഈ സത്യസന്ദേശത്തിന്റെ പ്രബോധന ദൗത്യം ഓരോരുത്തരുടെയും ഉത്തരവാദിത്തമായി ഔദ്യോഗിക പ്രഖ്യാപനം നടത്തപ്പെടാന്‍ അവസരം വന്നെത്തുകയും ചെയ്ത ഒരു ഘട്ടത്തിലായിരുന്നു ഇത്. കല്‍പന വന്നതോടെ പ്രവാചകന്‍ അനുയായികള്‍ക്ക് വിവരം നല്‍കി. അതനുസരിച്ച് അവരൊരു മക്കായാത്രക്കു തയ്യാറാവുകയും എല്ലാവിധ സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. മദീനയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു വന്‍ ജനാവലിതന്നെ ഒരുമിച്ചുകൂടി. ഹിജ്‌റ വര്‍ഷം പത്ത്; ദുല്‍ഖഅദ മാസം ഇരുപത്തിയഞ്ചിന് പ്രവാചകന്‍ മക്ക ലക്ഷ്യംവെച്ചു പുറപ്പെട്ടു. ഒരു ശനിയാഴ്ച ദിവസമായിരുന്നു അത്. ളുഹര്‍ നിസ്‌കരിച്ച ശേഷം പ്രവാചകന്‍ എല്ലാവരെയും ഒരുമിച്ചുകൂട്ടുകയും ഹജ്ജിന്റെ മഹത്വവും ഇഹ്‌റാം ചെയ്യുന്നതിന്റെ രീതിയും പഠിപ്പിച്ചു.

ഈ ഹജ്ജ് വേളയില്‍ ഇസ്‌ലാമിന്റെ സമ്പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് പ്രവാചകന് വഹ്‌യ് ലഭിച്ചു. ”ഇന്ന് നിങ്ങള്‍ക്കു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു” (5:3). പ്രവാചനിത് ജനങ്ങളില്‍ പ്രഖ്യാപനം നടത്തി. ഇതോടെ ഇസ്‌ലാം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഇനി അതനുസരിച്ചുള്ള ജീവിതവും അതിന്റെ പ്രബോധനപ്രവര്‍ത്തനങ്ങളുമാണ് ആവശ്യമെന്നും ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. ശേഷം, ഈ സന്ദേശം ഇവിടെ സന്നിഹിതരായവര്‍ ഇല്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ആഹ്വാനത്തോടെ ഉപദേശം നിര്‍ത്തി.(islamonweb.net)

No comments:

Post a Comment