റമദാൻ ഓരോ ദിവസത്തെ ദുആയും അർത്ഥവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, May 7, 2019

റമദാൻ ഓരോ ദിവസത്തെ ദുആയും അർത്ഥവും


നബി ചരിത്രങ്ങളുടെ ചരിത്രം
ആരാണ് നിസ്‌കാരത്തില്‍ കൂടുതല്‍ നേരം നില്‍ക്കുന്നത്, ആരുടെ റുകൂം സുജൂദുമാണ് ദൈര്‍ഘ്യമേറിയത്, ആരുടെ ഹൃദയമാണ് കൂടുതല്‍ ഭക്തിഭരിതം, ആരാണ് റബ്ബിന്റെ മുന്നില്‍ കൂടുതല്‍ വിനയാന്വിതന്‍ എന്നൊക്കെയാണ് സ്രഷ്ടാവ് വീക്ഷിക്കുന്നത്. ആരാണ് കൂടുതല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ദിക്ര്‍ ചൊല്ലുന്നതും ദാനം ചെയ്യുന്നതും എന്നെല്ലാം അവന്‍ വീക്ഷിക്കുന്നു. കളവ്, പരദൂഷണം, വഞ്ചന, അക്രമം തുടങ്ങിയ ദുഷ്‌ചെയ്തികളില്‍ നിന്ന് ആരൊക്കെയാണ് അകലം പാലിക്കുന്നത് എന്നും അവന്‍ ശ്രദ്ധിക്കുന്നു.
അതുകൊണ്ട്, ഏറ്റവും നല്ല പ്രകടനം തന്നെ നാം പുറത്തെടുക്കണം. വിത്ര്‍ സാധാരണ മൂന്ന് റക്അത് നിസ്‌കരിക്കുന്നവനാണെങ്കില്‍ അതയാള്‍ അഞ്ചു റക്അത് ആക്കി ഉയര്‍ത്തട്ടെ. അഞ്ച് നിസ്‌കരിക്കുന്നവന്‍ ഏഴ് ആക്കട്ടെ… റക്അതുകളുടെ എണ്ണം കൂടുമ്പോള്‍ സുജൂദിന്റെ എണ്ണവും കൂടുന്നു. റമദാന്‍ രാത്രികളിലെ ഓരോ സുജൂദിനും ലഭിക്കുന്ന വിശിഷ്ട നേട്ടങ്ങളെ കുറിച്ച്, അബൂ സഈദ് (റ) നിവേദനം ചെയ്യുന്നൊരു ഹദീസില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, ഇരുപത് റക്അതുള്ള തറാവീഹ് തന്നെ എട്ടായി ചുരുങ്ങിപ്പോയി!
വിശുദ്ധ ഖുര്‍ആന്‍ പാരായണം അണമുറിയാതെ നടക്കട്ടെ. കൂടുതല്‍ ഖത്മുകള്‍ തീര്‍ക്കാനുള്ള പ്രയത്‌നമാണ് നടക്കേണ്ടത്. ഇമാം ശാഫിഈ (റ) പകല്‍ ഒരു ഖത്മും രാത്രി മറ്റൊരു ഖത്മും ഓതിത്തീര്‍ക്കുമായിരുന്നു. അങ്ങനെ, റമദാനില്‍ അറുപതോളം ഖത്മുകള്‍! എന്നാല്‍, ഈ പുണ്യമാസത്തിലും ഒരെണ്ണം പോലും ഓതിത്തീര്‍ക്കാന്‍ സാധിക്കാത്തവരാണ് നമ്മില്‍ പലരും. (ശൈഖ് ഉമര്‍ ബിന്‍ ഹഫീസ്, യമന്‍ :മൊഴിമാറ്റം: അബ്ദുല്‍ വാജിദ് റഹ്മാനി വടക്കേക്കാട്‌  )

No comments:

Post a Comment