സഫല മാല - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, February 4, 2019

സഫല മാല



നബി ചരിത്രങ്ങളുടെ ചരിത്രം

ശുജാഈ മൊയ്തു മുസ്ലിയാർ


കേരളത്തിൽ ജീവിച്ചിരുന്ന പ്രശസ്ത മുസ്ലീം കവിയും വാഗ്മിയും ഗ്രന്ഥരചയിതാവുമാണ് ശുജാഈ മൊയ്തു മുസ്ലിയാർ (1861-1919).ചാവക്കാടിനടുത്തുള്ള അണ്ടത്തോട്കുളങ്ങരവീട്ടിൽ ജനിച്ചു. പിതാവ്, കുളങ്ങരവീട്ടിൽ അബ്ദുൽ ഖാദിർ. ജന്മനാടായ അണ്ടത്തോടിൽ പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനം എരമംഗലം, വെളിയങ്കോട്, പൊന്നാനി ദർസുകളിൽ. പ്രധാന അധ്യാപകർ: തുന്നൻവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ (മ.1343/1924), സിയാമു മുസ്‌ലിയാർ, ചെറിയ കുഞ്ഞൻബാവ മുസ്‌ലിയാർ (മ.1341/1922). ഇസ്‌ലാമിക വിജ്ഞാനങ്ങൾക്കു പുറമെ അറബി, ഉർദു, തമിഴ് ഭാഷകളിലും ശുജായി വ്യൂൽപത്തി നേടി. ചരിത്രവും ആധ്യാത്മികശാസ്ത്രവുമായിരുന്നുവത്രെ ചരിത്രപുരുഷന്റെ ഇഷ്ട വിഷയങ്ങൾ. [1]
ഫത് ഹുൽ ഫത്താഹ്, ഫൈളുൽ ഫയ്യാൾ, സഫലമാല, അനന്തരാവകാശ തർജ്ജമ മുതലായ ധാരാളം അറബി മലയാള രചനകൾ അദ്ദേഹത്തിന്റെതായി അറിയപ്പെടുന്നു. അറബി, തമിഴ്,ഹിന്ദുസ്ഥാനി, പേർഷ്യൻ എന്നീ ഭാഷകളിൽ അവഗാഹം നേടിയിരുന്നു ശുജാഈ.ശുജാഇ മൊയ്തു മുസ്ലിയാരുടെ "ഗുരുസ്ഥാനി" അദ്ദേഹത്തിന്റെ ഭാഷാ നൈപുണ്യതക്ക് ഉത്തമ ഉദാഹരണമാണ്. അറുപത് പേജുകളുള്ള ഗുരുസ്ഥാന നാൽപത് അധ്യായങ്ങളിലാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. 1890 ൽ പൊന്നാനിയിൽ നിന്നാണ് ഇതിൻറെ പ്രസിദ്ധീകരണം നടക്കുന്നത്. അക്കാലത്തെ മിക്ക പള്ളി ദർസുകളിലെയും പാഠപുസ്തകങ്ങളിലൊന്നായി ഈ കൃതി ഗണിക്കപ്പെട്ടിരുന്നുവെന്ന് കെ കെ കരീമും സി എൻ അഹ്മദ് മൗലവിയും ചേർന്നെ[2]ഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരന്പര്യത്തിൽ പരാമർശിക്കുന്നുണ്ട്.ശുജാഈ 1919-ൽ ഹജ്ജ് പോകുകയും മക്കയിൽ വെച്ച് മരണപ്പെടുകയും ചെയ്തു.[3]

No comments:

Post a Comment