ഫിഖ്ഹ് എന്ന അറബി പദം ഗ്രഹിക്കല്‍, ഒരു വസ്തുവെ ഉള്ളറിഞ്ഞു മനസ്സിലാക്കല്‍ എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കാറുണ്ട്.
ഫിഖ്ഹ് ശറഹില്‍ രണ്ടര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രം ഒരു പ്രത്യേക ശാസ്ത്രശാഖയായി രൂപം പ്രാപിക്കുന്നതിനുമുമ്പുള്ള ആദ്യകാലഘട്ടങ്ങളിലുണ്ടായിരുന്ന പ്രയോഗവും അതിന് ശേഷമുള്ള പ്രയോഗവുമാണ് പ്രസ്തുത രണ്ടര്‍ത്ഥങ്ങള്‍. ശര്‍ഈ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ട ഫിഖ്ഹിന്റെ അര്‍ത്ഥം ഗ്രഹിക്കുന്നതില്‍ പലര്‍ക്കും പിശക് സംഭവിക്കാന്‍ കാരണം ഈ രണ്ടുപ്രയോഗങ്ങളെ മനസ്സിലാക്കാന്‍ സാധിക്കാത്തതാണ്.
ഫിഖ്ഹ് ആദ്യകാലങ്ങളില്‍
ഇസ്‌ലാമിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഫിഖ്ഹ് എന്ന പദം മതവിജ്ഞാനം എന്ന അര്‍ത്ഥത്തിലായിരുന്നു പ്രയോഗിച്ചുവന്നിരുന്നത്. എല്ലാ വിധത്തിലുള്ള മതവിജ്ഞാനശാഖകള്‍ക്കും ഫിഖ്ഹ് എന്ന പദം പ്രയോഗിക്കപ്പെട്ടിരുന്നു. ഇതര വിജ്ഞാനങ്ങള്‍ക്ക് ഫിഖ്ഹ് എന്ന് പ്രയോഗിക്കപ്പെട്ടിരുന്നില്ല.
ഇസ്‌ലാമിന്റെ ആഗമനശേഷം ദീനി വിജ്ഞാനത്തിനുള്ള മാത്രമുള്ള പേരായി ഫിഖ്ഹ് പ്രയോഗിക്കപ്പെട്ടു. മറ്റു വിജ്ഞാനങ്ങളെക്കാള്‍ ഇതിന് പ്രാമാണികതയും പുണ്യവും ശ്രേഷ്ഠതയുമുണ്ടായതിനാലാണിത്.
ഇമാം ഗസ്സാലി(റ) എഴുതുന്നു:
പരലോക വിജയ മാര്‍ഗങ്ങള്‍ അറിയുന്നതിനും മനസ്സുകളുടെ അപകടകരമായ ദുഃസ്വഭാവങ്ങളില്‍ സൂക്ഷ്മമായവയും കര്‍മങ്ങളെ നിഷ്ഫലമാക്കുന്ന കാര്യങ്ങളും കണ്ടെത്തുന്നതിനും ഇഹലോകം നിസ്സാരമാണെന്നു ശക്തമായി തിരിച്ചറിയുന്നതിനും പരലോക സുഖത്തിലേക്ക് ശക്തിയായി ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതിനും, അല്ലാഹുവിനോടുള്ള ഭയം ഹൃദയത്തെ സ്വാധീനപ്പെടുത്തുന്നതിനുമെല്ലാം, പറയപ്പെട്ടു വന്നിരുന്ന പേരായിരുന്നു മുന്‍കാലഘട്ടത്തില്‍ ഫിഖ്ഹ് എന്നത്(ഇഹ്‌യാഉലൂമിദ്ദീന്‍ 1:28).
ഇമാം അബൂഹനീഫ(റ) ഫിഖ്ഹിനെ നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്: ഫിഖ്ഹ്, ആത്മാവിന് ഗുണകരവും ദോഷകരവുമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനാണ് പറയപ്പെടുന്നത്.
പില്‍ക്കാലത്തു വ്യത്യസ്ഥ പലശാസ്ത്രശാഖകളായി രൂപം പ്രാപിച്ച എല്ലാവിധ ദീനിവിജ്ഞാനങ്ങളും ഈ നിര്‍വചനത്തിന്റെയടിസ്ഥാനത്തില്‍ ഫിഖ്ഹിന്റെ പരിധിക്കുള്ളിലാണ് ഉള്‍പ്പെടുന്നത്. വിശ്വാസപ്രമാണവിഷയത്തില്‍ രചിക്കപ്പെട്ട ഇമാം അബൂഹനീഫയുടെ ഗ്രന്ഥത്തിന് അദ്ദേഹം ഫിഖ്ഹുല്‍ അക്ബര്‍ എന്നായിരുന്നു.
ഫിഖ്ഹ് ഒരു പ്രത്യേക ശാസ്ത്രമായി വളര്‍ന്നതിന് ശേഷം കര്‍മ്മശാസ്ത്രപണ്ഡിതന്മാര്‍ ഫിഖ്ഹിനെ ഇങ്ങനെ നിര്‍വചിക്കുന്നു:
''കര്‍മപരമായ ശര്‍ഈ വിധികളെക്കുറിച്ചുള്ള അറിവാണ് ഫിഖ്ഹ്. അവകളുടെ വിസ്തൃത പ്രമാണങ്ങളില്‍ നിന്ന് കണ്ടുപിടിക്കപ്പെട്ടതാണത്.''
ശര്‍ഇന്റെ അനുശാസനക്കര്‍ഹനായവനാണ് മുകല്ലഫ് എന്ന പേരിലറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ളവര്‍ മാത്രമേ മുക്കല്ലഫാകൂ. ഒരു മുകല്ലഫ് (അനുശാസിതന്‍) പ്രവര്‍ത്തിച്ചുവരുന്ന ഏതൊരു പ്രവര്‍ത്തനവും ശര്‍ഇന്റെ വിധികളില്‍ ഏതെങ്കിലൊന്നില്‍ ഉള്‍പ്പെടാതിരിക്കുകയില്ല. അവകള്‍ ആറാണ്.
1. വുജൂബ്(നിര്‍ബന്ധം)
2. ഹറാം(നിഷിദ്ധം)
3. നദ്ബ്(സുകൃതം)
4. കറാഹത്ത്(അനാശാസ്യം)
5. ഇബാഹത്ത്(അനുവാദം)
6. ഖിലാഫുല്‍ ഔല(അനുചിതം)
No comments:
Post a Comment