അലിവുള്ള ഹൃദയം അളവറ്റ അനുഗ്രഹം : SKSSF സഹചാരി റിലീഫ് സെൽ ഫണ്ട് ശേഖരണം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, May 9, 2018

അലിവുള്ള ഹൃദയം അളവറ്റ അനുഗ്രഹം : SKSSF സഹചാരി റിലീഫ് സെൽ ഫണ്ട് ശേഖരണം

അലിവുള്ള  ഹൃദയം അളവറ്റ  അനുഗ്രഹം : SKSSF റിലീഫ് സെൽ ഫണ്ട് ശേഖരണം
DOWNLOAD PDF : ലഘുലേഘ 
DOWNLOAD PDF : MAHALLU COMMITTE SHACHARI LETTER 
DOWNLOAD PDF : CIRCULAR NEW 
അലിവുള്ള  ഹൃദയം അളവറ്റ  അനുഗ്രഹം 
നിത്മളുടെ ചുറ്റും  നോക്കിയേ ! വേദനയാൽ  പുളയുന്നവർ , രോഗവസ്തയാൽ കഷ്ടത പേറുന്നവർ ,
അസ്വസ്ഥതയാൽ  പൊറുതിമുട്ടുന്നവർ , അവശതകൾ  ആവേശത്തോടെ  ആരോടും പറയാതെ ഒഴിഞ്ഞ്  മാറി 
നിരാശയിൺ കഴിയുന്നവർ, വാടിയ മുഖവും കുഴിഞ്ഞ  കണ്ണും  പതിഞ്ഞ  ശബ്ദവും  വിറയാർന്ന  കൈകളുമുള്ളവർ ,
അങ്ങനെയങ്ങനെ  ധാരാളം പേരെ ചുറ്റുഭാഗത്തും  നിങ്ങൾക്ക്  കാണാൻ  കഴിയുന്നില്ലേ? എങ്ങിനെയൊന്ന്  ആരെങ്കിലും 
സഹായിക്കുമോയെന്ന്  പരസ്യമായി പറയാൻ മടിയുള്ളതിനാൽ  ആരോടുമൊന്നും പറയാതെ എല്ലാം കടിച്ചമർത്തി സഹിക്കുന്നവരെയും നിങ്ങൾക്ക് അറിയാമല്ലോ ?
ഞാനെന്ത് ചെയ്യാനാണ് ? എനിക്കെല്ലാവരെയും സഹായിക്കാൻ സാധിക്കുമോ എന്ന് പറഞ്ഞ് നിങ്ങൾ ഒഴിഞ്ഞ് മാറല്ലേ ..... ഇപ്പോഴും ഇത് തന്നെയല്ലേ പരിപാടി എന്ന് പറഞ്ഞ് വലിയൊരു സംരംഭത്തെ നിസ്സാരമായി കാണല്ലേ ... എല്ലാവരെയും സഹായിക്കാൻ നിങ്ങള്ക്ക് കഴിയില്ലായിരിക്കാം .... അതിൺ ചിലരെയെങ്കിലും ഒരാളെയെങ്കിലും കഷ്ടതയിൽ നിന്ന് മോചിപ്പിക്കാൻ നിങ്ങള്ക്ക് കഴിയില്ലേ ?

മധുരവാക്കുകളാൽ  ആശ്വസിപ്പിക്കുന്നതോടൊപ്പം  സാമ്പത്തികമായി  സഹായിച്ചും  നമുക്ക്  അശരണരെ
സഹായിക്കാൻ കഴിയില്ലേ? തീർച്ചയായും കഴിയും. കാരണം അള്ളാഹു നിങ്ങള്ൾക് അതിനുള്ള  വക നൽകിയിട്ടുണ്ട് . അല്ലാ ഹു അനുഗ്രഹമായി നൽകിയ  സമ്പത്തിനെ  ചെറു വിഹിതം കഷ്ടതാനുഭവിക്കുന്നവർക്ക്  കൊടുത്താൽ  വലിയ നേന്തമല്ലേയുണ്ടാവുക . ആ ചെറു സഹായത്തിലൂടെ  ഏകനായ റബ്ബിന്റെ മഹത്തായ  പ്രതിഫലവും
കഷ്ടത  അനുഭവിക്കുന്ന  ഒരാളുടെയെങ്കിലും  ദുഃഖഭാരം കഴിഞ്ഞല്ലോ എന്ന  സംതൃപ്തിയും ലഭിച്ചാൽ   പിന്നെയെന്താണ് വേണ്ടത് . അതിനുള്ള സുവർണ്ണാവസരമാണ്  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന  സഹചാരി റിലീഫ്
സെൽ  നിങ്ങള്ക്കായി നൽകുന്നത് . കഴിഞ്ഞ  പതിനൊന്ന്   വയ്യഷങ്ങളായി  റമളാനിലെ ആദ്യ വെള്ളിയാഴ്ച ഫണ്ട് ശേഖരിച്ച് അർഹരിലേക്കെത്തിച്ച് കൊടുത്ത് ആശ്വാസ തേന്മഴയായി പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നത് .  

നിങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന അകമഴിഞ്ഞ സഹായം കൊണ്ട് പതിനായിരങ്ങൾക്കാണ് സംസഥാനത്തുടനീളം സഹായം ചെയ്ത് കൊടുക്കാൻ നമുക്ക് സാധിച്ചിട്ടുള്ളത്. പ്രകടനപരതയില്ലാതെ ശബ്ദഘോഷങ്ങളില്ലാതെ  സംഘടനാ സംവിധാനത്തിലൂടെ തികച്ചും  കിടയറ്റ  രീതിയിലാണി സഹായ വിതരണം നടന്നു കൊണ്ടിരിക്കുന്നത് . ഈ മഹത്തായ സംരഭത്തിൽ ഈ വർഷവറും നിങ്ങൾ പങ്കാളികളാവണം .നിങ്ങളുടെ സഹായമാണ് ഈ മഹൽ ദൗത്ത്തിന്റെയും വിജയ കാരണം . അന്യന്റെ ദുരിതത്തിന് അറുതി വരുത്താൻ നാം ശ്രമിക്കുമ്പോൾ നമ്മുടെ ദുരിതവും നാഥൻ അകറ്റുമെന്ന തിരുവചനം നമ്മുടെ ഓർമയിൽ ഉണ്ടാവണം. മറ്റുള്ളവരെ ഉള്ളഴിഞ്ഞ് സഹായിക്കുമ്പോൾ നമ്മുടെ മനസ്സിനും നമ്മുടെ കുടുംബത്തിനും ശാന്തിയും സമാദാനവും അനുഭവിക്കേണ്ടത് തന്നെയാണ് 

അതിനാൽ മറക്കാതെ മാറി നിൽക്കാതെ മടി കാണിക്കാതെ  റമളാൻ ആദ്യ വെള്ളിയാഴ്ച നടക്കുന്ന 

സഹചാരി റിലീഫ് സെൽ ഫണ്ട്  ശേഖരണം വൻ വിജയമാക്കണെമെന്ന് അഭ്യർത്തിക്കുന്നു 

No comments:

Post a Comment