DOWNLOAD PART 2
ഹദീഥ് ( الحديث) എന്ന പദത്തിന് ഭാഷയില്‍ വര്‍ത്തമാനം എന്നാണര്‍ത്ഥം. ശറഇന്റെ ഭാഷയില്‍ മുഹമ്മദ് നബി(സ്വ) യുടെ വാക്കുകള്‍ക്കും പവൃര്‍ത്തികള്‍ക്കും മൗന സമ്മതത്തിനും ഹദീഥ് എന്ന് പറയപ്പെടുന്നു. പരിശുദ്ധ ഖുര്‍ആനിലെ പൊതു തത്വങ്ങളുടെ വിവരണം ഹദീഥ് മുഖേന നമുക്ക് ലഭിക്കുന്നു. ഉദാഹരണമായി നമസ്കാരം, വ്രതം, ത്യാഗം, പരസ്പര സഹായം മുതലായ കാര്യങ്ങള്‍ ചെയ്യുവാന്‍ ഖുര്‍ആന്‍ കല്പിച്ചിട്ടുണ്ട്. എന്നാല്‍ അവ എങ്ങിനെ ഏത് രൂപത്തില്‍ എന്നുള്ളതെല്ലാം ഹദീഥ് മുഖേനയാകുന്നു നാം അറിയുന്നത്. പരിശുദ്ധ ഖുര്‍ആനില്‍ പ്രത്യേകമായി വിവരിക്കാത്ത മറ്റു കാര്യങ്ങളെ സംബന്ധിച്ചുളള കല്പന-വിലക്കുകളും ഹദീഥില്‍ കാണാം. ഖുര്‍ആനോടൊപ്പം തന്നെ ഹദീഥും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പെട്ടതാകുന്നു. എന്ത് കൊണ്ടെന്നാല്‍ ഹദീഥിലെ കല്പനകളോ വിലക്കൂകളോ മൂഹമ്മദ് നബി (സ)യുടെ സ്വന്തം നിര്‍മ്മിതമല്ല. മറിച്ചു ഖുര്‍ആനില്‍ നിന്ന് ഗ്രഹിച്ചതോ, അല്ലെങ്കില്‍ 'വഹ് യ്' മുഖേന അറിഞ്ഞതോ മാത്രമാകുന്നു.
ആറു സ്വഹീഹുകള്‍ :
സ്വഹീഹുല്‍ ബുഖാരി (صحيح البخاري), സ്വഹീഹ് മുസ്ലിം (صحيح مسلم), ജാമിഉത്തുര്‍മുദി (جامع الترمذي), സുനനുന്നസാഈ (سنن النسائي), സുനനു അബൂദാവൂദ് (سُنن أبو داوود), സുനനു ഇബ്നുമാജ (سُنن ابن ماجه)
പ്രസിദ്ധമായ ഈ ആറുകിതാബുകള്‍ക്ക് ‘സിഹാഹുസിത്ത’ എന്ന് പേര്‍ പറയപ്പെടുന്നു. ഇതില്‍ ഇബ്നുമാജയുടെ സുനനിനു പകരം ഇമാം മാലിക്(റ)ന്റെ മുവത്ത്വയെ ചില മുഹദ്ദിഥുകള്‍ ആറാം സ്ഥാനത്ത് എണ്ണാറുണ്ട്.
മേലെഴുതിയ ആറ് ഗ്രന്ഥങ്ങളില്‍ ബുഖാരിയും മുസ് ലിമും ഒഴിച്ചുള്ളവയില്‍ സ്വഹീഹല്ലാത്ത ഹദീഥുകളും ഉണ്ട്. അധികവും സ്വഹീഹായതുകൊണ്ട് മാത്രമാകുന്നു സ്വഹീഹ് എന്നു പേര്‍ പറയുവാനുള്ള കാരണം. സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ് ലിമിലും സനദോടുകൂടി കൊണ്ടുവന്ന ഹദീഥുകളെല്ലാം (مقبول) സ്വീകരിക്കപ്പെടുന്നതാകുന്നു. തെളിവിന്നു പറ്റാത്ത യാതൊരു ഹദീഥും അവ രണ്ടിലും സനദോടുകൂടി കൊണ്ടുവന്നിട്ടില്ല.
മറ്റുള്ള നാല് ഗ്രന്ഥങ്ങളിലും مقبول അല്ലാത്തതും ഉള്ളതുകൊണ്ട് പരിശോധിച്ചതിന്നു ശേഷമേ സ്വീകരിക്കാന്‍ പാടുള്ളു. ഇവയ്ക്കു പുറമെ മഹത്തായ ഹദീഥ് ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്.
No comments:
Post a Comment