DOWNLOAD PDF
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളില്‍പ്പെട്ടതാണ് നാവ്. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ നന്മ ചെയ്യാനും തിന്മചെയ്യാനും സാധിക്കുന്ന ഇതുപോലുള്ള മറ്റൊരു അവയവവും ഇല്ല. നാവിനെ നാം നിയന്ത്രിച്ചേ പറ്റൂ, ചിലരുടെ നാവില്‍ നിന്നു വരുന്ന വാക്കുകള്‍ക്ക് ബോംബിനേക്കാള്‍ ശക്തിയുണ്ടായിരിക്കും. എത്രയെത്ര കുടുംബ ബന്ധങ്ങളാണ് നാവിലൂടെ വിച്ഛേദിക്കപ്പെട്ടത്. നാവിന്റെ വിപത്തുക്കളില്‍ ഏറ്റവും കഠിനമായതാണ് ഏഷണിയും പരദൂഷണവും.
‘സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പിച്ചു പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവംതിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു’ (ഹുജുറാത്ത്: 12).
മനുഷ്യരുടെ കുറ്റവും കുറവുമെടുത്ത് പറയുന്നത് തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്.
കളവ ് പറയല്‍ നാവിന്റെ ഒരു വലിയ ദോഷമാണ്. നബി (സ) പറഞ്ഞു: നിങ്ങള്‍ സത്യം മാത്രം പറയുക, കാരണം സത്യം നന്മയിലേക്കാണ് വഴി നടത്തുക, നന്മ സ്വര്‍ഗത്തിലേക്കും വഴി നടത്തുന്നതാണ്, ഒരാള്‍ സത്യം മാത്രം പറയുകയും, സത്യം അധികരിപ്പിക്കുകയും ചെയ്താല്‍ അവനെ സംബന്ധിച്ച് അല്ലാഹു സത്യസന്ധന്‍ എന്ന് രേഖപ്പെടുത്തുന്നതാണ്, നിങ്ങള്‍ കളവിനെ കരുതിയിരിക്കുക, തീര്‍ച്ചയായും കളവ് തെമ്മാടിത്തത്തിലേക്കാണ് വഴി നടത്തുന്നത്, തെമ്മാടിത്തം നരകത്തിലേക്കും വഴി നടത്തും, ഒരാള്‍ കളവ് പറഞ്ഞ് കൊണ്ടിരിക്കുകയും കളവ് അധികരിപ്പിക്കുകയും ചെയ്താല്‍ അല്ലാഹു അവനെ സംബന്ധിച്ച് പെരുംകള്ളന്‍ എന്ന് രേഖപ്പെടുത്തുന്നതാണ്’ (മുസ്‌ലിം).

No comments:
Post a Comment